കോവിഡ്: എടപ്പാളും പൊന്നാനിയും അടച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 28, 2020

കോവിഡ്: എടപ്പാളും പൊന്നാനിയും അടച്ചു

മലപ്പുറം: സമ്പർക്കത്തിലൂടെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ച എടപ്പാളിൽ നാല് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. പൊന്നാനി നഗരസഭയിലെ 47 വാർഡുകളും ഇതിൽപ്പെടും. ഇവിടെ കളക്ടർ കെ. ഗോപാലകൃഷ്ണൻ സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം ഒരു ഭിക്ഷാടകന് രോഗംബാധിച്ചതിന്റെ ഉറവിടം വെളിപ്പെട്ടിട്ടുമില്ല. വട്ടംകുളത്തെ അഞ്ചുപേർക്ക് രോഗംബാധിച്ചതിന്റെ ഉറവിടവും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മേഖലയിൽ അടച്ചിടൽ പ്രഖ്യാപിച്ചത്. വട്ടംകുളം, എടപ്പാൾ, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, 50, 51 വാർഡുകളൊഴികെയുള്ള 47 വാർഡുകളാണ് കണ്ടെയ്ൻമെന്റ് മേഖലകളിലുള്ളത്. രോഗംബാധിച്ചവർ ജോലിചെയ്ത രണ്ട് ആശുപത്രികളും പൂർണമായും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കി. പുറത്തുനിന്ന് ആർക്കും പ്രവേശനമില്ല. അകത്തുള്ളവർക്ക് പുറത്തുപോകാനുമാവില്ല. ഈ ദിവസങ്ങളിൽ രണ്ടു ഡോക്ടർമാരുടെയുമടുത്ത് ചികിത്സ തേടിയവരെപ്പറ്റിയുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. അവർക്ക് മുന്നറിയിപ്പും നൽകി. മേഖലയിൽ ആദ്യ ലോക്ഡൗണിന്റെ അതേ നിയന്ത്രണങ്ങളാകും ഉണ്ടാവുക. ദേശീയപാതയിലും നിയന്ത്രണം ദേശീയപാതയിൽ എടപ്പാളിലൂടെ പോകുന്ന വാഹനങ്ങൾ അരമണിക്കൂറിനുള്ളിൽ കണ്ടെയ്ൻമെന്റ് മേഖല കടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇടയിൽ വാഹനങ്ങളിൽനിന്ന് ആരും പുറത്തിറങ്ങാൻ പാടില്ല. ഒരു പെട്രോൾ പമ്പ് രാവിലെ ഏഴുമുതൽ പത്തുവരെ പ്രവർത്തിക്കും. Content Highlights: Fear of COVID-19 community transmission; Malappuram on high alert.


from mathrubhumi.latestnews.rssfeed https://ift.tt/2BP8sP6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages