വെന്റിലേറ്ററിന്റെ പ്ലഗഴിച്ച് എയര്‍കൂളര്‍ ഘടിപ്പിച്ചു; ഐസോലേഷന്‍ വാര്‍ഡിലെ രോഗി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 19, 2020

വെന്റിലേറ്ററിന്റെ പ്ലഗഴിച്ച് എയര്‍കൂളര്‍ ഘടിപ്പിച്ചു; ഐസോലേഷന്‍ വാര്‍ഡിലെ രോഗി മരിച്ചു

ജയ്പുർ: എയർകൂളർ പ്രവർത്തിപ്പിക്കാൻ വെന്റിലേറ്ററിന്റെ പ്ലഗ് ഈരിയതിനെ തുടർന്ന് ചികിത്സയിലിരുന്ന നാൽപതുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ മഹാറാവു ഭീംസിങ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് സംഭവം. രോഗിയുടെ കുടുംബാംഗങ്ങളാണ് വെന്റിലേറ്ററിന്റെ പ്ലഗ് അഴിച്ചു മാറ്റി എയർകൂളർ ബന്ധിപ്പിച്ചത്. കോവിഡ്-19 രോഗിയാണെന്ന സംശയത്തിൽ ജൂൺ 13 നാണ് ഇയാളെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് നെഗറ്റീവാണെന്ന് പരിശോധനാഫലം ലഭിച്ചതിനെ തുടർന്ന് ജൂൺ 15 ന് ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന മറ്റൊരു രോഗി കോവിഡ് പോസിറ്റീവായതിനെ തുടർന്നായിരുന്നു അത്. ഐസൊലേഷൻ വാർഡിൽ ഉഷ്ണം അധികമായതിനാൽ രോഗിയുടെ കുടുംബാംഗങ്ങൾ പുറത്തുനിന്ന് എയർകൂളറെത്തിച്ചു. മുറിയിൽ വെന്റിലേറ്റർ ഘടിപ്പിച്ച ഒരു സോക്കറ്റ് മാത്രമാണുണ്ടായിരുന്നത്. തുടർന്ന് വെന്റിലേറ്ററിന്റെ പ്ലഗ് ഊരി എയർകൂളറിന്റെ പ്ലഗ് ബന്ധിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ വെന്റിലേറ്റർ പ്രവർത്തനരഹിതമായി. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും വിവരമറിയിച്ചതിനെ തുടർന്ന് സിപിആർ നൽകിയെങ്കിലും ഇയാൾ മരിച്ചു. സംഭവത്തെ കുറിച്ചന്വേഷിക്കാൻ ആശുപത്രി അധികൃതർ മൂന്നംഗകമ്മിറ്റിയെനിയമിച്ചു. ശനിയാഴ്ച അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടാവശ്യപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് ജോലിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നവീൻ സക്സേന അറിയിച്ചു. മരിച്ചയാളുടെ ബന്ധുക്കൾ മൊഴി നൽകാൻ വിസമ്മതിച്ചുവെന്ന് ഡോ. സക്സേന സൂചിപ്പിച്ചു. വെന്റിലേറ്ററിന്റെ പ്ലഗ് അഴിക്കുന്നതിന് മുമ്പ് ബന്ധുക്കൾ അനുമതി തേടിയിരുന്നിലെന്നും ആശുപത്രി ജീവനക്കാരോടുമോശമായി പെരുമാറിയതായും അദ്ദേഹം അറിയിച്ചു. Content Highlights: Man Dies After Family Members Unplug Ventilator To Plug In Cooler


from mathrubhumi.latestnews.rssfeed https://ift.tt/2Ngv5P7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages