കുഞ്ഞ് മാലാഖയെ കാണാനാവാതെ നിതിന്റെ ചലനമറ്റ ശരീരം കേരളത്തില്‍, ആദ്യം എത്തിക്കുക ആതിരയുടെ അരികില്‍; നെഞ്ച് പൊട്ടി പേരാമ്പ്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 9, 2020

കുഞ്ഞ് മാലാഖയെ കാണാനാവാതെ നിതിന്റെ ചലനമറ്റ ശരീരം കേരളത്തില്‍, ആദ്യം എത്തിക്കുക ആതിരയുടെ അരികില്‍; നെഞ്ച് പൊട്ടി പേരാമ്പ്ര

കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. ആംബുലന്‍സില്‍ കോഴിക്കോട് എത്തിക്കും. ആദ്യം ഭാര്യ പ്രസവിച്ച് കിടക്കുന്ന ആശുപത്രിയില്‍ ആണ് മൃതദേഹം എത്തിക്കുക. സംസ്‌കാരം വൈകുന്നേരം പേരാമ്പ്രയില്‍ നടക്കും കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്ത് വെച്ച് നിതിന്‍ മരിച്ചത്. ഭാര്യ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടില്‍ എത്തിക്കാന്‍ നിയമ പോരാട്ടം നടത്തി സുപ്രീം കോടതിയെ വരെ സമീപിച്ചത് ആതിരയും നിതിനുമായിരുന്നു.

ആതിരയ്‌ക്കൊപ്പം നാട്ടിലെത്താന്‍ ടിക്കറ്റ് ലഭിച്ചെങ്കിലും തന്നേക്കാള്‍ അത്യാവശ്യമുള്ള ഒരാള്‍ക്ക് ആ ടിക്കറ്റ് നിതിന്‍ നല്‍കി. തുടര്‍ന്ന് ആതിരയുടെ പ്രസവ സമയത്ത് നാട്ടില്‍ എത്താന്‍ ആയിരുന്നു നിതിന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനായില്ല. നിതിന്റെ ചലനമറ്റ ശരീരമാണ് നാട്ടില്‍ എത്തിയിരിക്കുന്നത്. തനിക്ക് ഒരു കുഞ്ഞ് മാലാഖ പോലും ഉണ്ടായെന്ന് നിതിന്‍ അറിഞ്ഞില്ല.

കഴിഞ്ഞ ദിവസം നിതിന്റെ മരണവാര്‍ത്തയറിഞ്ഞ ബന്ധുക്കള്‍, പ്രസവത്തിനു മുന്‍പുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരില്‍ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണവിവരം അറിയിക്കുന്നതിനു മുന്‍പ് പ്രസവശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.40ന് ആതിര പെണ്‍കുഞ്ഞിനു ജന്മം നല്‍കി.



from mangalam.com https://ift.tt/2MLhT4p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages