വൈദ്യുതി നിരക്ക്; ഇളവറിയാം അടുത്ത ബില്ലിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 19, 2020

വൈദ്യുതി നിരക്ക്; ഇളവറിയാം അടുത്ത ബില്ലിൽ

: ലോക്ഡൗൺ കാലത്തെ അധികവൈദ്യുതി ബില്ലിന് സർക്കാർ പ്രഖ്യാപിച്ച ഇളവ് കണക്കാക്കാൻ രണ്ടാഴ്ചയെടുക്കും. ജൂലായ് ഒന്നുമുതൽ നൽകിത്തുടങ്ങുന്ന ബില്ലുകളിൽ ഓരോരുത്തർക്കും കിട്ടുന്ന ഇളവ് എത്രയെന്ന് അറിയിക്കും. അതുവരെ ഇപ്പോഴത്തെ ബില്ലിന്റെ അഞ്ചിലൊന്നുതുക അടച്ചാൽ മതിയെന്നും വൈദ്യുതിബോർഡ് അറിയിച്ചു. ലോക്ഡൗൺ കാലത്ത് ബിൽ വൻതോതിൽ കൂടിയെന്നും അപാകമുണ്ടായെന്നുമുള്ള പരാതി പരിഹരിക്കാനാണ് ബോർഡ് സബ്സിഡി നൽകാൻ തീരുമാനിച്ചത്. ഇക്കാലത്ത് കൂടുതലായി ഉപയോഗിച്ച വൈദ്യുതിച്ചാർജിലാണ് ഇളവ്. ഇത് കണക്കാക്കാൻ സോഫ്റ്റ്വേർ തയ്യാറാക്കണമെന്ന് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഇളവ് എങ്ങനെ? ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ശരാശരിയെക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിച്ച ഗാർഹിക ഉപഭോക്താക്കൾക്കാണ് ഇളവ്. ഉദാഹരണത്തിന് ശരാശരി മാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന വീടിന്റെ കാര്യമെടുക്കാം. രണ്ടുമാസം ആ വീട്ടിൽ 200 യൂണിറ്റ് ഉപയോഗിക്കും. ലോക്ഡൗൺ കാലത്ത് നാലുമാസം ആ വീട്ടിൽ 800 യൂണിറ്റ് ഉപയോഗിച്ചെന്ന് കരുതുക. 600 യൂണിറ്റ് ശരാശരിയിലും അധികം. ഇതിനുള്ള തുകയിലാണ് ഇളവ്. പ്രത്യേകം അപേക്ഷിക്കണോ? വേണ്ടാ. അടുത്ത ബില്ലിൽ ഇളവ് രേഖപ്പെടുത്തും. ബിൽ അടച്ചവർക്ക്ഇളവുള്ള തുക അടുത്ത ബില്ലിൽ കുറച്ചുനൽകും. അടയ്ക്കാത്തവർക്ക് വേണമെങ്കിൽ തുക മൊത്തം അടച്ചശേഷം അടുത്തബില്ലിൽ ഇളവ് വാങ്ങിക്കാം. * ബിൽത്തുകയുടെ അഞ്ചിലൊന്ന് ഒറ്റത്തവണയായി ഓൺലൈനിൽ അടയ്ക്കാം. * സെക്ഷൻ ഓഫീസിൽ നേരിട്ടുപോയി ഒരുതവണ അടയ്ക്കാം. * 1912 എന്ന കോൾ സെന്ററിൽ വിളിക്കുക. തവണകളായി അടയ്ക്കുന്നെന്ന് അറിയിച്ചശേഷം അഞ്ചിലൊന്ന് തുക അടയ്ക്കുക. * ഇളവെത്രയെന്ന് അറിഞ്ഞശേഷം അത് ഇപ്പോഴത്തെ ബില്ലിൽനിന്ന് കുറച്ചശേഷം നാലുതവണയായും അടയ്ക്കാം. തവണ ആവശ്യമില്ലെങ്കിൽ ലഭിച്ച ബിൽത്തുകയുടെ 70 ശതമാനം അടയ്ക്കാം. കിട്ടാനുള്ള ഇളവിനുപുറമേ കൂടുതൽ തുക അടച്ചിട്ടുണ്ടെങ്കിൽ ബാക്കിത്തുക തുടർന്നുള്ള ബില്ലുകളിൽ കിഴിക്കും. ലോക്ഡൗണിൽ ഇരട്ടി ഉപയോഗിച്ചോ, ഇളവ് ഇങ്ങനെയാവും (ഏകദേശം) ശരാശരി മാസ ഉപയോഗം സാധാരണബിൽ ലോക്ഡൗൺബിൽ വ്യത്യാസം ഇളവുനിരക്ക് ഇളവ് 50 യൂണിറ്റ് 570 രൂപ 895 രൂപ 325 രൂപ 50% 162.5 രൂപ 100 യൂണിറ്റ് 895 രൂപ 2249 രൂപ 1354 രൂപ 30% 406.2 രൂപ 150 യൂണിറ്റ് 1538 രൂപ 4125 രൂപ 2587 രൂപ 25% 646.75 രൂപ 200 യൂണിറ്റ് 2249 രൂപ 6403 രൂപ 4154 രൂപ 20% 830.80 രൂപ 250 യൂണിറ്റ് 3092രൂപ 8175 രൂപ 5083 രൂപ 20% 1016.60 രൂപ 300 യൂണിറ്റ് 4125 രൂപ 10,846 രൂപ 6721 രൂപ 20% 1344.20 രൂപ (വൈദ്യുതിബോർഡിന്റെ ബിൽ കാർക്കുലേറ്റർ ഉപയോഗിച്ച് കണക്കാക്കിയത്. മുഴുവൻ ബിൽത്തുകയാണ് അടിസ്ഥാനമാക്കിയത്. കൂടുതൽ ഉപയോഗിച്ച വൈദ്യുതിയുടെ തുകമാത്രം കണക്കാക്കുമ്പോൾ വ്യത്യാസം വരാം) Content Highlights: Electricity bill subsidy


from mathrubhumi.latestnews.rssfeed https://ift.tt/3ejokYG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages