തിരുവനന്തപുരം: വിവാദ പരാമര്‍ശവുമായി വീണ്ടും സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. സി.പി.എമ്മിനു സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്നും പാര്‍ട്ടി ഒരേ സമയം കോടതിയും പോലീസ് സ്‌റ്റേഷനുമാണെന്നും പാര്‍ട്ടി അന്വേഷിക്കട്ടെ എന്നു പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ വനിതാ കമ്മിഷന്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. പി.കെ. ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ചു പ്രതികരിക്കവെയായിരുന്നു ജോസഫൈന്റെ വിവാദ പരാമര്‍ശം.
"പാര്‍ട്ടി ഒരേ സമയം കോടതിയും പോലീസ് സ്‌റ്റേഷനുമാണ്. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നു പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ വനിതാ കമ്മിഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരേ കേസെടുത്തിരുന്നുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. എസ്. രാജേന്ദ്രനും സി.കെ. ഹരീന്ദ്രനുമെതിരേ കിട്ടിയ പരാതികളില്‍ വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. എ. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരേ കമ്മിഷന്‍ നേരത്തെ പ്രതികരിച്ചിട്ടുമുണ്ട്"-അവര്‍ പറഞ്ഞു. കഠിനംകുളത്തു വീട്ടമ്മയെ ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്തുകള്‍ പീഡിപ്പിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നു പീഡനത്തിനിരയായ വീട്ടമ്മയെ സന്ദര്‍ശിച്ചശേഷം ജോസഫൈന്‍ പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
from mangalam.com https://ift.tt/2Y3CQwR
via IFTTT
No comments:
Post a Comment