കൊച്ചി: കാര്യമായ തെളിവ് ശേഖരണം പോലും നടത്താത്തതിനാൽ എക്സൈസ് കേസുകളിൽ പ്രതികളെ കോടതികൾ വെറുതേ വിടുന്നു. എക്സൈസ് വകുപ്പ് കാര്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ തുടർന്ന് ഇന്നലെ മാത്രം മൂന്ന് കേസുകളിലെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. തിരുവനന്തപുരം, പാലക്കാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കീഴ്ക്കോടതികൾ ശിക്ഷിച്ച കേസുകളിലെ പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടത്. അശ്രദ്ധമായി കൈകാര്യം ചെയ്തതും തെളിവ് ശേഖരിക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതുമാണ് കാരണം. അളവിൽക്കൂടുതൽ മദ്യം കൈവശം വെച്ചതിനാണ് ആറ്റുകാൽ സ്വദേശിനി തങ്കയെ 2000 ത്തിൽ പിടികൂടിയത്. എന്നാൽ ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയ ആസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർക്ക് നിയമപരമായി അതിനുള്ള അധികാരമുണ്ടായിരുന്നില്ല. ഈ ഒറ്റക്കാരണം കൊണ്ടാണ് കേസ് ഹൈക്കോടതി വെറുതേ വിട്ടത്. കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടിയെയും പാലക്കാട് ഗോപാലനെയും 2007ൽ വ്യാജ ചാരായവുമായാണ് എക്സൈസ് പിടിച്ചത്. എന്നാൽ ഈ രണ്ട് കേസുകളിലും പ്രതികളിൽ നിന്ന് പിടിച്ചത് ചാരായമാണെന്ന് തെളിയിക്കാൻ സാധിച്ചില്ല. സീലോ ലേബലോ ഇല്ലാതെ പരിശോധനയ്ക്ക് അയച്ചതിലും കോടതിയിൽ ഹാജരാക്കിയതിലുമാണ് പിഴവ് പറ്റിയത്. മൂന്ന് കേസുകളിലും ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി പ്രതികളിൽനിന്ന് പിഴ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകാനും ഉത്തരവിട്ടു. Content Highlights: High Court quashed three excise cases convicted by the lower court
from mathrubhumi.latestnews.rssfeed https://ift.tt/3foukPN
via
IFTTT
No comments:
Post a Comment