അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ; പ്രചരിപ്പിച്ചത് കുട്ടികളെ ഉപദ്രവിക്കാൻ പ്രേരണ നൽകുന്ന ദൃശ്യങ്ങൾ ; ‘ഫ്രണ്ട്സ്’ഗ്രൂപ്പിലെ ഫ്രണ്ട്സും മറ്റ് ഗ്രൂപ്പിലെ അഡ്മിന്‍മാരും കുടുങ്ങും, രണ്ടുപേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 19, 2020

അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ; പ്രചരിപ്പിച്ചത് കുട്ടികളെ ഉപദ്രവിക്കാൻ പ്രേരണ നൽകുന്ന ദൃശ്യങ്ങൾ ; ‘ഫ്രണ്ട്സ്’ഗ്രൂപ്പിലെ ഫ്രണ്ട്സും മറ്റ് ഗ്രൂപ്പിലെ അഡ്മിന്‍മാരും കുടുങ്ങും, രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: കുട്ടികളുടെ അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ പോക്സോ ആക്ട് പ്രകാരം അറസ്റ്റില്‍. വീഡിയോ പോസ്റ്റ് ചെയ്തയാളും ഗ്രൂപ്പ് അഡ്മിനുമാണ് അറസ്റ്റിലായത്. വീഡിയോ പോസ്റ്റ് ചെയ്ത തൃശ്ശൂര്‍ ദേശമംഗലം കൂട്ടുപാത സുരേഷ്നിവാസില്‍ എന്‍.കെ. സുരേഷ് (55), ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.ബി. മാനുവല്‍(23) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് ഫ്രണ്ട്സ് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്പ് മാനുവല്‍ രൂപീകരിച്ചത്. ഇരുവര്‍ക്കും പുറമേയുള്ള മറ്റ് അഡ്മിന്‍മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും പോലീസ് അന്വേഷിച്ചു വരികയാണ്.ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സംഘത്തിലെ മറ്റ് അഡ്മിൻമാരെയും പൊലീസ് തിരയുന്നുണ്ട്. സമാനമായ പല ഗ്രൂപ്പുകളിലും ഇവർ അംഗങ്ങളായി കുട്ടികളെ ഉപദ്രവിക്കാൻ പ്രേരണ നൽകുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

ഇവര്‍ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും, സമാന രീതിയില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷിക്കുകയാണ്. പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റില്‍ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതെന്നാണ് വിവരം. കൊച്ചി സൈബര്‍ ഡോമിനേയും, കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നിര്‍ദ്ദേശാനുസരണം എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തിലാണ് അനേ്വഷണം നടക്കുന്നത്. സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍, എസ്.ഐ.മാരായ വിപിന്‍ കുമാര്‍, കെ.എസ്. തോമസ്, എബി, മനോജ്, എ.എസ്.ഐ. ഷാജി, സീനിയര്‍ സി.പിഓമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ് തുടങ്ങിയവരാണ് അനേ്വഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



from mangalam.com https://ift.tt/2YPlRPi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages