കഠിനംകുളം കൂട്ട ബലാത്സംഗം; ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി നൗഫല്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 6, 2020

കഠിനംകുളം കൂട്ട ബലാത്സംഗം; ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി നൗഫല്‍ പിടിയില്‍

കഠിനംകുളം കൂട്ട ബലാത്സംഗ കേസിലെ മുഖ്യപ്രതി പിടിയില്‍. യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ട് പോയ നൗഫല്‍ ആണ് പോലീസ് പിടിയിലായത്. പീഡനം നടന്ന തീര പ്രദേശത്ത് മത്സ്യത്തൊഴിലാളി കേന്ദ്രമേഖലയില്‍ ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയില്‍ പോലീസ് പിടികൂടുകയായിരുന്നു.

നൗഫല്‍ കൂടി അറസ്റ്റിലായതോടെ കേസിലെ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. നൗഫലാണ് ക്രൂരമായി ഉപദ്രവിച്ചത് എന്നാണ് യുവതിയുടെ മൊഴി. മറ്റൊരു പ്രതിയായ രാജന്റെ വീട്ടില്‍ നിന്നും യുവതിയെ കുറ്റിക്കാട്ടിലേക്ക് ഓട്ടോയിലാക്കി തട്ടിക്കൊണ്ട് പോകാന്‍ നേതൃത്വം നല്‍കിയത് നൗഫല്‍ ആയിരുന്നു.

യുവതിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ട്. ഇതില്‍ കടിച്ച പാടുകളുണ്ട്, നഖം കൊണ്ടുണ്ടായ മുറിവുകളുണ്ട്. കണ്ണ് അടികൊണ്ട് കലങ്ങിയിരുന്നു. ഇതെല്ലാം ചെയ്തത് നൗഫലായിരുന്നു എന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.



from mangalam.com https://ift.tt/2MEQv80
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages