കൊടുമണ്‍: 'ചൈനയെ വിശ്വസിക്കാന്‍ കൊള്ളില്ല, അത്രക്ക് ക്രൂരന്മാരാണ് ' ഒരു പട്ടാളക്കാരന്റെ വാക്കുകളാണിത്. പാകിസ്ഥാനുമുണ്ടായ യുദ്ധത്തില്‍ ഇടതുകൈ നഷ്ടമായ വര്‍ഗീസ് എന്ന പട്ടാളക്കാരന്‍ പഴയകാലം ഓര്‍മ്മിക്കുകയാണ്. 'കൈ ഇല്ലാതായതില്‍ ദുഃഖമുണ്ടെങ്കിലും അത് എന്റെ രാജ്യത്തിനുവേണ്ടിയാണെന്നതില്‍ അഭിമാനമുണ്ട്. ആ സംഭവത്തില്‍ പേടിയോ നഷ്ടബോധമോ ഇല്ലാത്തതിനാണല്ലോ എന്റെ മകനെയും പട്ടാളത്തില്‍ ചേര്‍ത്തത്' വര്‍ഗീസ് പറയുന്നു.
1961ല്‍ 19-ാംവയസ്സിലാണ് അദ്ദേഹം കരസേനയില്‍ ചേര്‍ന്നത്. നായിക്കായിരുന്നു. പരിശീലനം കഴിഞ്ഞ് കല്‍ക്കത്തയില്‍ നിയമനം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ചൈനയുമായി യുദ്ധമുണ്ടായി. അവരുടെ സംഘത്തെ കിഴക്കന്‍ അതിര്‍ത്തിയില്‍ യുദ്ധം നടക്കുന്ന സ്ഥലത്തേക്കുകൊണ്ടുപോയി. കൊടുംതണുപ്പായിരുന്നു. മണ്ണിടിച്ചിലുള്ള പ്രദേശങ്ങളില്‍ കൂടാരങ്ങളിലാണ് ആ സമയത്ത് കഴിഞ്ഞിരുന്നത്. അന്നത്തെ യുദ്ധത്തില്‍
പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ചൈനീസ് പട്ടാളം പിടികൂടിയവരോട് ക്രൂരമായിട്ടായിരുന്നു അവരുടെ പെരുമാറ്റമെന്ന് വര്‍ഗീസ് ഓര്‍ക്കുന്നു.
28-ാം വയസ്സില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മലുള്ള യുദ്ധസമയത്ത് അപ്രതീക്ഷിതമായുണ്ടായ ഷെല്ലാക്രമണത്തിലാണ് വര്‍ഗീസിന്റെ ഇടതുകൈക്ക് പരിക്കേറ്റത്. അതു പറയുമ്പോള്‍ ഇപ്പോഴും ആ കണ്ണില്‍ ഒരു പോരാളിയെ കാണാം. 'കൈ അറ്റ് തൂങ്ങിയിട്ടും പൊരുതി. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ഒരു മരത്തിന്റെ ചുവട്ടില്‍ വേദന കടിച്ചമര്‍ത്തി കിടന്നു. പിന്നീട് സഹപ്രവര്‍ത്തകര്‍ പത്താന്‍കോട്ട് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്, ഡല്‍ഹിയിലും പുണെയിലും ആശുപത്രികളില്‍ ചികിത്സിച്ചു. അവിടെ ഇടതുകൈ തോളിനോട് ചേര്‍ന്ന് മുറിച്ചുമാറ്റി. ആ സ്ഥാനത്ത് കൃത്രിമ കൈയും പിടിപ്പിച്ച് നാട്ടിലേക്ക് പോരുകയായിരുന്നു.'അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/31AniUP
via IFTTT
No comments:
Post a Comment