പ്രവാസികളുടെ മടക്കത്തില്‍ കേരളത്ത അഭിനന്ദിച്ച് വിദേശകാര്യമന്ത്രാലയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 25, 2020

പ്രവാസികളുടെ മടക്കത്തില്‍ കേരളത്ത അഭിനന്ദിച്ച് വിദേശകാര്യമന്ത്രാലയം

തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കേരളം വിദേശത്ത് നിന്നുള്ളവരെ തിരികെ എത്തിക്കാന്‍ നടത്തുന്ന നീക്കങ്ങളെ അഭിനന്ദിച്ച് വിദേശകാര്യമന്ത്രാലയം. പ്രവാസികളെ തിരികെയെത്തിക്കുന്നതിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയാണ് പ്രശംസ അറിയിച്ചുള്ള കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ എയര്‍ലൈന്‍ കമ്പനികളെ നേരിട്ടറിയിക്കാമെന്ന് കത്തിലുണ്ട്. അംബാസഡര്‍മാരുടെ സഹകരണവും വിദേശകാര്യമന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം, പ്രവാസികളെ തിരികെയെത്തിക്കുന്നതു സംബന്ധിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഉന്നയിക്കുന്നത് രൂക്ഷ വിമര്‍ശനങ്ങളായിരുന്നു.

കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. പിന്നീട് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിപിഇ കിറ്റ് ധരിച്ചാല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരളത്തിന് മാത്രമായി പ്രത്യേകചട്ടം ഉണ്ടാക്കി നടപ്പിലാക്കാനാകില്ലെന്നും കേരളം പറഞ്ഞ ചട്ടങ്ങള്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രമേ ബാധകമാക്കാനാകൂ എന്നും വന്ദേഭാരത് മിഷന്‍ വിമാനയാത്രക്കാര്‍ക്ക് ഒരു തരത്തിലുള്ള നിബന്ധനകളും ബാധകമായിരിക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/3eD2ejS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages