ഇ-സഞ്ജീവനി ടെലിമെഡിസിൻ: ആശുപത്രിയിൽ പോകേണ്ട; സ്ക്രീനിൽ സർക്കാർ ഡോക്ടർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 24, 2020

ഇ-സഞ്ജീവനി ടെലിമെഡിസിൻ: ആശുപത്രിയിൽ പോകേണ്ട; സ്ക്രീനിൽ സർക്കാർ ഡോക്ടർ

കോട്ടയം: കോവിഡ് കാലത്ത് ആശുപത്രിയിൽ പോകണോ എന്നോർത്ത് വിഷമിേക്കണ്ട. വീട്ടിലിരുന്ന് ഓൺലൈനായി ഡോക്ടറെ കാണാം; മരുന്ന് കുറിപ്പടിയും കിട്ടും. ചൊവ്വാഴ്ച െവെകീട്ടുവരെ 1656 പേരാണ് ഇങ്ങനെ ഓൺലൈനിൽ ഡോക്ടറെ കണ്ട് ചികിത്സ തേടിയത്. ആരോഗ്യവകുപ്പിന്റെ ഇ-സഞ്ജീവനി ടെലിമെഡിസിൻ പദ്ധതിയിലൂെടയാണ് ഓൺലൈൻ ചികിത്സാസേവനം ലഭ്യമാകുന്നത്. ജൂൺ പത്തിന് തുടങ്ങിയ പദ്ധതി വിജയകരമെന്നാണ് വിലയിരുത്തൽ. ലോക്ഡൗൺകാലത്ത് വയോധികർക്കും, പുറത്തിറങ്ങാനാവാതെ അവശനിലയിൽ കഴിയുന്നവർക്കും ചികിത്സാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ജനറൽ മെഡിസിൻ വിഭാഗത്തിലായിരുന്നു തുടക്കത്തിൽ സേവനം. കഴിഞ്ഞദിവസംമുതൽ പ്രമേഹംപോലുള്ള ജീവിതശൈലീരോഗങ്ങൾക്കുള്ള ചികിത്സയും തുടങ്ങി. ചികിത്സ ഇങ്ങനെ:- esanjeevaniopd.in/kerala എന്ന വെബ്സൈറ്റിലാണ് ഇതിനായി ലോഗിൻചെയ്യേണ്ടത്. സേവനങ്ങൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഫോൺ നമ്പരടക്കമുള്ള വിവരങ്ങൾ കൊടുക്കണം. അപ്പോൾ ഫോണിൽ ഒ.ടി.പി.നമ്പർ കിട്ടും. ഇതുകൂടി ചേർക്കുമ്പോൾ രജിസ്ട്രേഷൻ പൂർത്തിയാകും. ഇതോടെ പേഷ്യന്റ് ഐ.ഡി.യും ടോക്കൺ നമ്പരും കിട്ടും. വീണ്ടും സൈറ്റ് സന്ദർശിച്ച് ടോക്കൺ നമ്പരും മൊബൈൽ നമ്പരും കൊടുത്ത് ലോഗിൻചെയ്താൽ പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം. കോൾ നൗ എന്ന ബട്ടൺ അമർത്തിയാൽ ഡോക്ടറെ കാണാം. ഡോക്ടർ കുറിക്കുന്ന മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. പൂർണമായും സൗജന്യമാണ് ചികിത്സ. സമയം :- ജനറൽ മെഡിസിൽ വിഭാഗത്തിൽ എല്ലാ ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സേവനം ലഭ്യമാണ്. സ്പെഷ്യാലിറ്റി ഒ.പി.യിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെയാണ് സേവനം. ആകെ 89 ഡോക്ടർമാരുണ്ട്. രണ്ട് ഷിഫ്റ്റായാണ് ഡോക്ടർമാരുടെ സേവനം. കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്താൻ ജില്ലാതലത്തിൽ പരിശീലനം നൽകിവരുകയാണ്. ഇനി സ്പെഷ്യാലിറ്റി ഒ.പി. അടുത്തഘട്ടത്തിൽ സ്പെഷ്യാലിറ്റി ഒ.പി.യും ഓൺലൈനായി സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ശ്രീചിത്ര, ആർ.സി.സി., മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ, ഇംഹാൻസ് തുടങ്ങിയ ആശുപത്രികൾ ഇക്കാര്യത്തിൽ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ആരോഗ്യകേരളം മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കറുടെ നേതൃത്വത്തിൽ നടപടികൾ തുടരുകയാണ്. ജില്ലാതലത്തിൽ പ്രവർത്തനം വിപുലീകരിക്കും സഞ്ജീവനിയിേലക്ക് വരുന്ന കോളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ, അതത് ജില്ലകളിലുള്ളവർക്ക് സ്വന്തം ജില്ലയിലെ ഡോക്ടറുടെ സേവനം ലഭ്യമാക്കാനും സജ്ജീകരണമൊരുക്കും. അടുത്തയാഴ്ചയോടെ ഇത് പ്രാവർത്തികമാകും. -ഡോ. ദിവ്യ വി.എസ്. നോഡൽ ഓഫീസർ, സഞ്ജീവനി


from mathrubhumi.latestnews.rssfeed https://ift.tt/3fWRMEo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages