'ഏറ്റവും അപകടകാരിയായ മനുഷ്യന്‍'; സഹോദരപുത്രിയുടെ പുസ്തകം ട്രംപിന് തലവേദനയാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 28, 2020

'ഏറ്റവും അപകടകാരിയായ മനുഷ്യന്‍'; സഹോദരപുത്രിയുടെ പുസ്തകം ട്രംപിന് തലവേദനയാകുന്നു

ന്യൂയോര്‍ക്ക്: 'ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യ'നെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിച്ചുകൊണ്ടുള്ള 'ടൂ മച് ആന്‍ഡ് നെവര്‍ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ് വേള്‍ഡ്‌സ് മോസ്റ്റ് ഡേഞ്ചറസ് മാന്‍' എന്ന പുസ്തകം വിവാദങ്ങള്‍ക്ക് വഴി തുറക്കുകയാണ്. ട്രംപിന്റെ കുടുംബകഥയാണ് ഈ പുസ്തകത്തിലുള്ളത്. എഴുതിയതാകട്ടെ ട്രംപിന്റെ സ്വന്തം സഹോദരപുത്രിയും.

സഹോദരപുത്രി മേരിയുടെ ഈ പുസ്തകം തടയാന്‍ നിയമവഴിതേടിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ മരിച്ചുപോയ സഹോദരന്‍ ഫ്രെഡിന്റെ മകളാണു മേരി. ഇവര്‍ മനഃശാസ്ത്രവിദഗ്ധയാണ്. ഈ പുസ്തകം തടയണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ മറ്റൊരു സഹോദരന്‍ റോബര്‍ട് ട്രംപും കോടതിയെ സമീപിച്ചിട്ടുണ്ട്.

പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഭയമാണ് ട്രംപിന്റെ ഈ നടപടികള്‍ക്ക് പിന്നിലെന്ന് വേണം കരുതാന്‍. അതേസമയം, ട്രംപിന്റെ തിരഞ്ഞെടുപ്പു റാലിക്കായി തങ്ങളുടെ പാട്ടുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം സ്ഥിരമായി ലംഘിക്കുന്നതിനു മുന്നറിയിപ്പുമായി റോളിങ് സ്‌റ്റോണ്‍ സംഗീത ബാന്‍ഡ് രംഗത്തെത്തി. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തും പാട്ടുകള്‍ അനുവാദം കൂടാതെ ഉപയോഗിച്ചിരുന്നു.



from mangalam.com https://ift.tt/2Zbephi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages