സാമൂഹിക മാധ്യമത്തില്‍ ക്ലാസ്സ് എടുത്ത മിടുക്കികളായ അദ്ധ്യാപികമാരെ അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍, അദ്ധ്യാപികമാരെ നിങ്ങള്‍ ആണുങ്ങളെ മാത്രം പഴിക്കരുത്.. ഇവിടെ സ്ത്രീ എന്നോ പുരുഷന്‍ എന്നോ ഇല്ല; കല മോഹന്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 1, 2020

സാമൂഹിക മാധ്യമത്തില്‍ ക്ലാസ്സ് എടുത്ത മിടുക്കികളായ അദ്ധ്യാപികമാരെ അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍, അദ്ധ്യാപികമാരെ നിങ്ങള്‍ ആണുങ്ങളെ മാത്രം പഴിക്കരുത്.. ഇവിടെ സ്ത്രീ എന്നോ പുരുഷന്‍ എന്നോ ഇല്ല; കല മോഹന്‍ പറയുന്നു

കേരളത്തില്‍ ഓണ്‍ലൈനിലൂടെയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകര്‍ക്ക് എതിരെ മോശം പരാമര്‍ശവുമായി ചിലര്‍ രംഗത്തെത്തി. ഇത്തരത്തില്‍ മോശമായി പ്രതികരിച്ചവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍. അദ്ധ്യാപികമാരെ, നിങ്ങള്‍ ധൈര്യത്തോടെ മുന്നോട്ട് പോകുക.. പുഴുത്ത് നാറി, പഴുപ്പ് ഒലിക്കുന്ന പട്ടികള്‍ കുരച്ചു കൊണ്ടിരിക്കും.. കല ഫേസ്ബുക്കില്‍ കുറിച്ചു.

കലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

സാമൂഹിക മാധ്യമത്തില്‍ ക്ലാസ്സ് എടുത്ത മിടുക്കികളായ അദ്ധ്യാപികമാരെ അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കാണുന്നു..
ഒരു കളി തരുമോ എന്ന് അമ്മയുടെ അടുത്താണെന്നു തെറ്റിദ്ധരിച്ചു മറ്റൊരു സ്ത്രീയോട് അവന്‍ ചോദിച്ചതാകാം

അദ്ധ്യാപികമാരെ നിങ്ങള്‍ അത് വക വയ്‌ക്കേണ്ട എന്ന് പറഞ്ഞോട്ടെ..
ആണുങ്ങളെ മാത്രം പഴിക്കരുത്..

നിങ്ങളോട് ദേഷ്യമുള്ള ഏതെങ്കിലും സ്ത്രീയുടെ ആശംസകള്‍ ആ വൃത്തികെട്ട ജന്തുക്കള്‍ക്ക് ഇതിനകം എത്രയോ കിട്ടിയിട്ടുണ്ടാകും..

അവരുടെ ഒത്താശയോടെ ആവാം ഇത് നടന്നത് പോലും ചിലപ്പോള്‍..
ഇവിടെ സ്ത്രീ എന്നോ പുരുഷന്‍ എന്നോ ഇല്ല..

ഞാന്‍ അനുഭവസ്ഥ ആണ്..
സ്വന്തം ഭാര്തതാവ് അത്യാസന്ന നിലയില്‍ ആയിക്കോട്ടെ..
മകളുടെ ജീവന്‍, അവളുടെ കുഞ്ഞുങ്ങളുടെ ജീവിതം ഇതൊന്നും തനിക്കു പുല്ലെന്ന മട്ടില്‍ എന്റെ ജീവിതം ഒരു ആത്മഹത്യയില്‍ കലാശിക്കണം എന്ന് മാത്രം ആഗ്രഹിച്ചു ജീവിക്കുന്ന സ്ത്രീകള്‍ ഉണ്ട്...
കൊച്ചു പെണ്‍പിള്ളേര്‍ ആകില്ല..
അവര്‍ക്ക് വേറെ പണിയുണ്ട്..
ഇത് മദ്ധ്യവയസ്സും പിന്നിട്ടു നില്‍ക്കുന്നവര്‍..

അതിശയം ആണ്..
സ്വന്തം ഭാര്തതാവിന്റെ ജീവനും മകളുടെ ജീവിതത്തിനും ശാപം കിട്ടുന്ന പ്രവൃത്തി മാത്രം ചെയ്യുന്ന അവരൊക്കെ ആണ് ദൈവവിശ്വാസികള്‍ എന്ന് അവകാശം ഉന്നയിക്കുന്നത്..
ചെകുത്താന്‍ കേറിയ മനസ്സില്‍ ദൈവം ഉണ്ടാകുമോ??

എന്റെ ഓരോ പോസ്റ്റിലും അവര്‍ക്ക് തെറി വിളിപ്പിക്കാന്‍ ആളുണ്ട്....
എനിക്ക് മറിച്ചു തെറി പറയിപ്പിക്കാന്‍ സൗകര്യം ഇല്ല.. അതിനായി കണ്ടവന്മാരോട് കൊഞ്ചാന്‍ ഉള്ള പാരമ്പര്യം അല്ല എന്റേത്..
ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല..

ദുഷിച്ച ആ ആണുങ്ങള്‍ക്ക് അവര്‍ പകരമായി കൊടുക്കുന്നത് എന്തായാലും നമ്മുടെ കയ്യില്‍ ഉള്ള സംസ്‌കാരത്തിന് ഇല്ല..

എന്റെ പോസ്റ്റിനു പിന്നില്‍, വരുന്ന ഓരോ മോശം കമന്റും അവരുടെ കയ്യൂക്കാണെന്നു എനിക്ക് അറിയാം..
എന്ത് ചെയ്യാന്‍ !!
ഒന്നും ചെയ്യാനില്ല..
സീതയും ശൂര്‍പ്പണഹയും ആണല്ലോ രണ്ടു വ്യത്യസ്തത കഥാപാത്രം..
ഞാന്‍ ഇതിന്റെ ഇടയ്ക്ക് നില്കും..
എനിക്കു സീത ആകാന്‍ സൗകര്യം ഇല്ല..
ശൂര്‍പ്പണഹ ആകാന്‍ എന്റെ അമ്മയുടെ സംസ്‌കാരം അനുവദിക്കുന്നില്ല..

വൈകൃതത്തില്‍ മുങ്ങിയ ഇത്തരം സ്ത്രീകളെ എന്ത് പേരിട്ടു വിളിക്കും !
എനിക്ക് ജീവിതത്തോട് ഓരോ നിമിഷവും സ്‌നേഹം തോന്നുന്നത്, അവരുടെ മുഖം ഓര്‍ക്കുമ്പോള്‍ ആണ്..

ഞാന്‍ എന്റെ വ്യക്തി ജീവിതം എഴുതി ഇടുമ്പോള്‍, അത് ഓണ്‍ലൈന്‍ എടുക്കുമ്പോള്‍, ഈ സ്ത്രീ / സ്ത്രീകളുടെ ആളുകളായ സംസ്‌കാരശൂന്യര്‍ അതില്‍ ആറ്മടാറുണ്ട്..
എനിക്ക് ഗുണ്ടകളെ വളര്‍ത്തി ശീലവുമില്ല..
എന്നാലും ഞാന്‍ എഴുതി കൊണ്ടേ ഇരിക്കും

.. എന്റെ എഴുത്ത് സത്യമുള്ളതാണ്..
അല്ലേല്‍ മാത്രമേ എനിക്ക് ഭയക്കേണ്ടതുള്ളൂ.. തെറി എഴുതിപ്പിക്കുന്നവര്‍ക്ക് എതിരെ പോരാടാന്‍ ഞാന്‍ ഒറ്റയ്ക്ക് ആണ്..
ഒറ്റപ്പെട്ട സ്ത്രീകളുടെ നിസ്സഹായാവസ്ഥ അല്ലത്..
എന്റെ ചങ്കുറ്റമാണ്...

അദ്ധ്യാപികമാരെ, നിങ്ങള്‍ ധൈര്യത്തോടെ മുന്നോട്ട് പോകുക..
പുഴുത്ത് നാറി, പഴുപ്പ് ഒലിക്കുന്ന പട്ടികള്‍ കുരച്ചു കൊണ്ടിരിക്കും..
ആന നടക്കുക...
കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്



from mangalam.com https://ift.tt/2zV7dNV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages