നവജാത ശിശുവിനെ കാലില്‍ തൂക്കിപ്പിടിച്ച് ചുഴറ്റി, കട്ടിലിലേക്ക് വലിച്ചെറിഞ്ഞു ; ഷൈജു ഭാര്യയെയും കൊല്ലാന്‍ പല തവണ ശ്രമിച്ചിരുന്നു; വിവാഹത്തിലെത്തിയത് ഫേസ്ബുക്കിലൂടെയുള്ള പരിചയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

നവജാത ശിശുവിനെ കാലില്‍ തൂക്കിപ്പിടിച്ച് ചുഴറ്റി, കട്ടിലിലേക്ക് വലിച്ചെറിഞ്ഞു ; ഷൈജു ഭാര്യയെയും കൊല്ലാന്‍ പല തവണ ശ്രമിച്ചിരുന്നു; വിവാഹത്തിലെത്തിയത് ഫേസ്ബുക്കിലൂടെയുള്ള പരിചയം

കോലഞ്ചേരി/അങ്കമാലി: അങ്കമാലി: നവജാത ശിശുവിനെ വലിച്ചെറിഞ്ഞും തലയ്ക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് െഷെജു തോമസ് ഭാര്യയെ കൊലപ്പെടുത്താന്‍ പല തവണ ശ്രമിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 56 ദിവസംമാത്രം പ്രായമുള്ള ബാലിക അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

കുഞ്ഞിന്റെ തലച്ചോറിലെ രക്തസ്രാവവും നീര്‍ക്കെട്ടും നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. തലച്ചോറിനു ക്ഷതമേറ്റതിനെത്തുടര്‍ന്നുണ്ടായ അപസ്മാരം മരുന്നുകളിലൂടെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മരുന്നുകളോടു കുഞ്ഞ് ചെറുതായി പ്രതികരിക്കുകയും െകെകാലുകള്‍ അനക്കുകയും ചെയ്യുന്നുണ്ട്. എം.ആര്‍.ഐ. റിപ്പോര്‍ട്ട് കിട്ടിയശേഷമേ തുടര്‍ ചികിത്സകള്‍ ആരംഭിക്കുവെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

കണ്ണൂര്‍ സ്വദേശിയായ െഷെജു നേപ്പാള്‍ സ്വദേശിനിയായ ഭാര്യയെ പലവട്ടം മര്‍ദിച്ചിട്ടുണ്ടെന്നും അവരുടെ വീട് എപ്പോഴും പൂട്ടിക്കിടക്കുമെന്നും വീട്ടുപകരണങ്ങള്‍ െഷെജു അടിച്ചുതകര്‍ത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയമാണു വിവാഹത്തിലെത്തിയത്. വീട്ടില്‍നിന്നു പുറത്തുപോകാന്‍ ഭാര്യക്ക് അനുവാദമില്ലായിരുന്നു. ഇവരെ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. രോഗിയായ മാതാവിനെയും പുറത്തുവിടാറില്ലെന്നു നാട്ടുകാര്‍ പറയുന്നു.

ആരോടും കാര്യമായി ഇടപഴകാത്ത െഷെജുവിന്റെ ജോലി പോലും നാട്ടുകാര്‍ക്കറിയില്ല. അത്താണിയിലെ വാടകവീട്ടില്‍നിന്നാണു കുടുംബസമേതം അങ്കമാലി ജോസ്പുരത്തേക്കു താമസം മാറ്റിയത്. ഭാര്യയെയും കുഞ്ഞിനെയും വകവരുത്തി മറ്റൊരു വിവാഹമായിരുന്നു െഷെജു ലക്ഷ്യമിട്ടിരുന്നതെന്നു കരുതുന്നു. മലയാളം വശമില്ലാത്തുമൂലം ഭാര്യക്കു സംഭവത്തെക്കുറിച്ചു വിവരിക്കാനാകുന്നില്ല. മര്‍ദനം സഹിച്ചു കഴിയുകയായിരുന്നു പതിവ്. മദ്യപിച്ചെത്തിയ െഷെജു കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞാണു ഭാര്യയുടെ െകെയില്‍നിന്നു തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞത്.

തൊട്ടടുത്ത വീട്ടില്‍ച്ചെന്ന് ഓട്ടോറിക്ഷ വിളിച്ചാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനു സുഖമില്ലെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്. തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടെന്നറിഞ്ഞതോടെ അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍നിന്നു കോലഞ്ചേരി ആശുപത്രിയിലേക്കു കൊണ്ടുപോയി. കുഞ്ഞ് കട്ടിലില്‍നിന്നു വീണെന്നാണ് പറഞ്ഞത്. ഡോക്ടര്‍ വിശദമായി ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോഴാണ് െഷെജു വലിച്ചെറിഞ്ഞതാണെന്നു ഭാര്യ വെളിപ്പെടുത്തിയത്. ഡോക്ടറാണു പോലീസിനെ വിവരമറിയിച്ചത്.

അതിനിടെ, കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ബാലികയെ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി െവെസ് പ്രസിഡന്റ് അഡ്വ.കെ.എസ്. അരുണ്‍കുമാര്‍ സന്ദര്‍ശിച്ചു. ആശുപത്രിച്ചെലവുകള്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നു കുഞ്ഞിന്റെ മാതാവിനെ അദ്ദേഹം അറിയിച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും കുട്ടിയുടെ അമ്മയെ സന്ദര്‍ശിച്ചു.



from mangalam.com https://ift.tt/3fLWBQy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages