ന്യൂഡൽഹി : ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സർവീസ് നടത്തുന്ന പാസഞ്ചർ വണ്ടികളും (ലോക്കൽ) മെമു, ഡെമു വണ്ടികളും എക്സ്പ്രസ് വണ്ടികളാക്കുന്നു. വേഗംകൂട്ടിയും സ്റ്റോപ്പുകൾ ഒഴിവാക്കിയുമാണ് പാസഞ്ചറുകളെ എക്സ്പ്രസുകളാക്കുന്നത്. രാജ്യമാകെ അഞ്ഞൂറിലേറെ വണ്ടികൾ ഉടൻതന്നെ ഇങ്ങനെ എക്സ്പ്രസുകളായി മാറും. കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ അതല്ല, പാസഞ്ചറുകൾ എന്നന്നേക്കുമായി നിർത്താനുള്ള നീക്കമാണോ ഇതെന്നു വ്യക്തമല്ല. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സോണൽ റെയിൽവേകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പാസഞ്ചറുകൾ എക്സ്പ്രസുകളാക്കി മാറ്റുമ്പോൾ നിരക്കുകൂടും. ഒട്ടേറെ സ്റ്റേഷനുകൾ ഇല്ലാതാവും. റെയിൽവേക്ക് പാസഞ്ചറുകൾ ലാഭകരമല്ല. ചെറിയ സ്റ്റേഷനുകൾക്ക് പ്രവർത്തനച്ചെലവും കൂടുതലാണ്. ലോക്കൽവണ്ടികളിലൊന്നും ഇപ്പോൾ റിസർവേഷൻ കോച്ചുകളില്ല. എക്സ്പ്രസുകളിൽ റിസർവേഷൻ കോച്ചുകളുണ്ടാവും. content highlights:Passenger trains to become express
from mathrubhumi.latestnews.rssfeed https://ift.tt/2YRgTkK
via
IFTTT
No comments:
Post a Comment