വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും ഏറ്റുപിടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യന്‍ അയല്‍രാജ്യങ്ങള്‍ വലിയ പ്രശ്‌നമാണ് നേരിടുന്നത്, അതിനാല്‍ യുഎസ് അവരെ സഹായിക്കാന്‍ ശ്രമം തുടരുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മാധ്യസ്ഥം വഹിക്കാമെന്ന മുന്‍ ഓഫറ എന്നാല്‍ ഇത്തവണ ട്രംപ് ആവര്‍ത്തിച്ചില്ല. അതേസമയം ഇരു രാജ്യങ്ങളുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ലഡാക് സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളുടെയും പക്ഷം പിടിക്കാതെയാണ് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമായി. ഒക്‌ലോമിയിലെ ടെസ്ലയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയ്ക്കായി വൈറ്റ്ഹൗസില്‍ നിന്ന് തിരിക്കുന്നതിനിടെയാണ് മാധ്യമങ്ങേഴാട് പ്രതികരിച്ചത്.
ഇത് അതികഠിന സാഹചര്യമാണെന്നാണ് വിലയിരുത്തലെന്ന് ഇന്ത്യ-ചൈന സംഘര്‍ഷത്തെക്കുറിച്ച് ട്രംപ് ആദ്യം പ്രതികരിച്ചു. ഇന്ത്യയുമായും ചൈനയുമായും സംസാരിക്കുന്നുണ്ട്. അവര്‍ക്കവിടെ വലിയ പ്രശ്‌നമാണ് നേടിുന്നത്. എന്താണ് സംഭവിക്കുക എന്ന് നമ്മുക്ക് കാത്തിരിക്കാം. ഇരുരാജ്യങ്ങളെയും സഹായിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.. ട്രംപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ മാധ്യമസ്ഥ ഓഫര്‍ ട്രംപ് മുന്നോട്ടുവെച്ചതോടെ സാഹചര്യം പ്രധാനമന്ത്രി മോഡിയുമായി ചര്‍ച്ച ചെയ്‌തെന്ന് തെറ്റിദ്ധാരണ പരന്നിരുന്നു. നേരത്തെ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടയിലും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെനന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ഇക്കാര്യം നിരസിക്കുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/310YCV5
via IFTTT
No comments:
Post a Comment