ഹജ്ജിനായി സ്വരുക്കൂട്ടിയ പണം നാട്ടിലെത്താന്‍ പ്രവാസികള്‍ക്കായി നല്‍കി സഹോദരന്മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 27, 2020

ഹജ്ജിനായി സ്വരുക്കൂട്ടിയ പണം നാട്ടിലെത്താന്‍ പ്രവാസികള്‍ക്കായി നല്‍കി സഹോദരന്മാര്‍

വൈലത്തൂര്‍: കൊറോണയെത്തുടര്‍ന്ന് ഹജ്ജിന് ഇത്തവണ സൗദിയില്‍ ഉള്ളവര്‍ക്ക് മാത്രമായി അവസരം ചുരുക്കിയപ്പോള്‍, സ്വരുക്കൂട്ടിയ പണം പ്രവാസികകള്‍ക്ക് നല്‍കി നാലു സഹോദരങ്ങള്‍. നാട്ടിലെത്താന്‍ പണം ഇല്ലാത്തവര്‍ക്കായി ഇവര്‍ ആ പണം നല്‍കി.

വൈലത്തൂര്‍ കാവപ്പുരയിലെ പത്തായപ്പുര അബ്ദുമോനും മൂന്ന് സഹോദരങ്ങളുമാണ് ഇത്തരത്തില്‍ തങ്ങള്‍ കൂട്ടിവച്ച പണം മറ്റുള്ളവര്‍ക്കായി നല്‍കാന്‍ തയ്യാറായത്. അല്‍ ഐന്‍ കെ.എം.സി.സി. പ്രവര്‍ത്തകരായ ഇവര്‍ 12 പേര്‍ക്കായാണ് ഈ തുക കൈമാറിയത്.

താനൂര്‍ മണ്ഡലം കെ.എം.സി.സി. നേതാക്കള്‍ വഴിയാണ് അര്‍ഹതപ്പെട്ടവരെ ഇതിനായി കണ്ടെത്തിയത്. മുസ്‌ലിംലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുത്തുകോയ തങ്ങളും അല്‍ ഐന്‍ കെ.എം.സി.സി. ഭാരവാഹി ഹുസൈന്‍ കരിങ്കപ്പാറയും തുക ഏറ്റുവാങ്ങി.



from mangalam.com https://ift.tt/31jf2bw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages