പുതിയ സിനിമകള്‍ വേണ്ടേ വേണ്ട, നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ പിന്തുണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 24, 2020

പുതിയ സിനിമകള്‍ വേണ്ടേ വേണ്ട, നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ പിന്തുണ

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ പുതിയ ചലച്ചിത്രങ്ങളുടെ ചിത്രീകരണം തത്കാലം വേണ്ടെന്ന നിർമാതാക്കളുടെ അസോസിയേഷന്റെ നിലപാടിന് കൂടുതൽ പിന്തുണ. കേരള ഫിലിം ചേംബറും തിയേറ്റർ ഉടമസംഘടനകളായ ഫിയോകും കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനും നിർമാതാക്കളുടെ അസോസിയേഷൻ നിലപാടിനൊപ്പമാണ്. അസോസിയേഷന്റെ നിർദേശം ലംഘിച്ച് സിനിമകളുടെ ചിത്രീകരണം ആരംഭിക്കുകയാണെന്ന് ചില അണിയറക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ടൈറ്റിൽ രജിസ്റ്റർചെയ്യാതെ പുതിയ സിനിമകളുടെ നിർമാണം സാധ്യമാകില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ചേംബറിൽ ടൈറ്റിൽ രജിസ്റ്റർചെയ്യാതെ ചിത്രീകരണവുമായി മുന്നോട്ടുപോകുന്നവർക്ക് നിലവിലെ വാണിജ്യപരിഗണനയും പരിരക്ഷയും ആവശ്യമില്ലാത്തവരാകാമെന്നു പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു. നിർമാതാക്കളും വിതരണക്കാരും കൂട്ടായി എടുക്കുന്ന തീരുമാനങ്ങളോടു സഹകരിച്ചു മുന്നോട്ടുപോകുമെന്ന് ഫിയോക് ജനറൽസെക്രട്ടറി എം.സി. ബോബിയും കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി വിശ്വനാഥും പറഞ്ഞു. Content highlights :malayalam film producers and other associations say no to new movies shooting


from mathrubhumi.latestnews.rssfeed https://ift.tt/31aZCpL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages