തൃശൂര്‍: വിക്‌ടേഴ്‌സ് ചാനലിന്റെ പിതൃത്വത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ വിവാദത്തിനു വിസില്‍ മുഴങ്ങി. ചാനല്‍ ആരാണു കൊണ്ടുവന്നതെന്നതു സംബന്ധിച്ചു സാമൂഹിക മാധ്യമങ്ങളില്‍ പൊട്ടിപ്പടരുന്ന വിവാദം ഇടതുവലതുപക്ഷങ്ങള്‍ ഏറ്റുപിടിച്ചു. താഴേത്തട്ടില്‍ അണികളും ഈ വിഷയം ചര്‍ച്ചയാക്കി.
''തൊഴില്‍ തിന്നുന്ന ബകന്‍'' എന്ന പേരില്‍ മുമ്പ് ചിന്ത വാരിക ഇറക്കിയ കമ്പ്യൂട്ടര്‍വിരുദ്ധ പുസ്തകത്തിന്റെ കവര്‍ചട്ട എടുത്തിട്ടാണ് ഉമ്മന്‍ ചാണ്ടിയുടെ പരിഹാസം. കമ്പ്യൂട്ടര്‍ വരുമ്പോഴുള്ള തൊഴില്‍ നഷ്ടത്തിലൂന്നിയാണ് ഇടതുപക്ഷം എതിര്‍പ്പിന്റെ കുന്തമുന കൂര്‍പ്പിച്ചിരുന്നതെന്ന് ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിക്കുന്നു. ചാനല്‍ ഉദ്ഘാടനം ചെയ്തതു തന്റെ കാലത്താണെന്ന വി.എസിന്റെ പോസ്റ്റിനെതിരേയും വിമര്‍ശനം വന്നു.
2006 ഓഗസ്റ്റ് മൂന്നിന് ചാനലിന്റെ രണ്ടാംഘട്ടമാണ് വി.എസ്. ഉദ്ഘാടനം ചെയ്തത്. 2005 ജൂെലെ 28-ന് അന്നത്തെ രാഷ്ട്രപതി അബ്ദുള്‍ കലാം തിരുവനന്തപുരത്താണ് ചാനല്‍ ഉദ്ഘാടനം ചെയ്തത്. അന്ന് കലാം അധ്യാപകനായി കുട്ടികള്‍ക്ക് ഓണ്‍െലെന്‍ €ാസെടുത്തു. വിവിധ ജില്ലകളിലെ എഡ്യൂസാറ്റ് ഇന്റര്‍ ആക്ടീവ് ടെര്‍മിനലുകളിലെ വിദ്യാര്‍ഥികളുമായി ഓണ്‍െലെനില്‍ സംവദിക്കുകയും ചെയ്തു.
എന്നാല്‍, തന്റെ കാലത്താണ് ചാനല്‍ തുടങ്ങിയതെന്ന വി.എസിന്റെ സാമൂഹിക മാധ്യമ പോസ്റ്റ് ഇടതുപക്ഷം ആയുധമാക്കുന്നു. ആരും എട്ടുകാലി മമ്മൂഞ്ഞു ചമയേണ്ടെന്ന അദ്ദേഹത്തിന്റെ നിലപാടും ഉയര്‍ത്തിപ്പിടിക്കുന്നു. രണ്ടാംഘട്ടത്തിലാണ് വിക്‌ടേഴ്‌സ് ചാനല്‍ എന്ന നിലയില്‍ പദ്ധതി പൂര്‍ണമായി നടപ്പാക്കിയതെന്നാണ് വിശദീകരണം .
14 വര്‍ഷത്തിനുശേഷം കോവിഡ് ഉണ്ടായതോടെയാണ് ഇടതുമുന്നണിക്ക് സാങ്കേതികവിദ്യയുടെ വന്‍ പ്രാധാന്യം മനസിലായതെന്നു പറഞ്ഞാണ് ഉമ്മന്‍ ചാണ്ടിയുടെ പരിഹാസം. 2005-ല്‍ ഇടതുപക്ഷ എതിര്‍പ്പിനെ മറികടന്നു യു.ഡി.എഫ് സര്‍ക്കാരാണ് വിക്‌ടേഴ്‌സ് ചാനല്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മുന്‍മുഖ്യമന്ത്രിമാര്‍ അവകാശവാദവുമായി മുഖാമുഖം നിന്നതോടെ വിവാദത്തിനു രാഷ്ട്രീയമാനമായി.
40 ലക്ഷം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസം തുടങ്ങിയത്. 2004-ല്‍ ആണ് ഐ.എസ്.ആര്‍.ഒ. വിദ്യാഭ്യാസത്തിനായി എഡ്യുസാറ്റ് സാറ്റെലെറ്റ് നിക്ഷേപിച്ചത്. അത് സംസ്ഥാനം പ്രയോജനപ്പെടുത്തി. അടുത്തവര്‍ഷം വിക്‌ടേഴ്‌സ് ചാനലിനു രൂപംനല്‍കി. അപ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി.
അതിനിടെ, എസ്.എസ്.എല്‍.സി.ക്ക് 13 -ാം വിഷയമായി ഐ.ടി. ഉള്‍പ്പെടുത്തിയപ്പോള്‍ ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. ഐ.ടി. പരീക്ഷ ബഹിഷ്‌കരിക്കുമെന്നും െമെക്രോസോഫ്ടിന്റെ പ്ലാറ്റ്‌ഫോമില്‍ ഐ.ടി. പരീക്ഷാ സോഫ്റ്റ്‌വേര്‍ നിര്‍മിച്ചതു തെറ്റായ നടപടിയാണെന്നും പറഞ്ഞായിരുന്നു ഇടതിന്റെ എതിര്‍പ്പ്. അധ്യാപകരെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് ഓണ്‍െലെന്‍ ചാനല്‍ എന്ന ആക്ഷേപവുമുണ്ടായി.
എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ െമെക്രോസോഫ്റ്റിനു വേണ്ടി പാഠപുസ്തകങ്ങള്‍ അടക്കം തയാറാക്കിയപ്പോഴാണ് എതിര്‍ത്തതും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ വേണമെന്നു പറഞ്ഞതുമെന്നും വി.എസ്. പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഐടി അറ്റ് സ്‌കൂളിന്റെ ഭാഗമായി പ്രഫ.യു.ആര്‍. റാവു അധ്യക്ഷനായ സമിതിയാണ് ചാനല്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്. സമിതിയെ നിയോഗിച്ചത് നായനാര്‍ സര്‍ക്കാരാണെന്നും അദ്ദേഹം പറയുന്നു.
from mangalam.com https://ift.tt/2U5pWwX
via IFTTT
No comments:
Post a Comment