മനുഷ്യനുണ്ടാകുന്നത്... മൂലകോശത്തില്‍ നിന്ന്‌ ഭ്രൂണത്തിന്റെ ത്രിമാന മാതൃക വികസിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 11, 2020

മനുഷ്യനുണ്ടാകുന്നത്... മൂലകോശത്തില്‍ നിന്ന്‌ ഭ്രൂണത്തിന്റെ ത്രിമാന മാതൃക വികസിപ്പിച്ചു

മനുഷ്യന്റെ മൂലകോശത്തിൽനിന്നു വികസിപ്പിച്ച ഭ്രൂണത്തിന്റെ ത്രിമാന മാതൃക. ആദ്യമായാണ് മനുഷ്യഭ്രൂണം ഇത്തരത്തിൽ വികസിപ്പിക്കുന്നത്. ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിലെയും നെതർലൻഡ്സിലെ ഹ്യൂബ്രെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരുടെ പ്രയത്നഫലമാണ് ഈ നേട്ടം. മനുഷ്യശരീരം രൂപപ്പെടുന്ന പ്രക്രിയ നിരീക്ഷിച്ച് ജനനവൈകല്യങ്ങളുടെ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. 18 മുതൽ 21 ദിവസംവരെ വളർച്ചയെത്തിയ ഭ്രൂണത്തിനു സമാനമാണ് ഇവർ വികസിപ്പിച്ച മാതൃക. ഈ സമയത്ത് ഭ്രൂണത്തെ പൊതിയുന്ന മൂന്ന് ആവരണങ്ങളാണ് നാഡീവ്യൂഹവും പേശികളും എല്ലുകളും ദഹനേന്ദ്രിയവ്യവസ്ഥയുമായി മാറുന്നത്. ഗാസ്ട്രെലേഷൻ എന്നറിയപ്പെടുന്ന ഈ ഘട്ടത്തിലാണ് വിവിധ ജനനവൈകല്യങ്ങളുണ്ടാകുന്നത്. ഗാസ്ട്രെലേഷനെപ്പറ്റിയുള്ള മെച്ചപ്പെട്ട അറിവ് വന്ധ്യത, ഗർഭച്ഛിദ്രം, ജനിതക രോഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നൽകുമെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ കേംബ്രിജിലെ ജനിതകവിഭാഗം പ്രൊഫസർ അൽഫോൻസോ മാർട്ടിനസ് ഏരിയാസ് പറയുന്നു. മസ്തിഷ്ക കോശങ്ങളോ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതിനുള്ള കലകളോ ഇല്ലാത്തതിനാൽ തങ്ങൾ വികസിപ്പിച്ച മാതൃക പൂർണ ഭ്രൂണമായി മാറില്ലെന്ന് ഗവേഷകർ പറയുന്നു എ.എഫ്.പി. Content Highlights:three-dimensional model of the embryo


from mathrubhumi.latestnews.rssfeed https://ift.tt/3fhEvWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages