സ്‌ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഗര്‍ഭിണിയായ പശു ചത്തു; സംഭവം ബിലാസ്പൂരില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 6, 2020

സ്‌ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഗര്‍ഭിണിയായ പശു ചത്തു; സംഭവം ബിലാസ്പൂരില്‍

ബിലാസ്പൂര്‍: സ്‌ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഹിമാചലിലെ ബിലാസ്പൂരില്‍ ഗര്‍ഭിണിയായ പശു ചത്തു. ഗോതമ്പുണ്ടയില്‍ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നല്‍കിയത്. കേരളത്തില്‍ ഇതിന് സമാനമായ സംഭവത്തില്‍ ആന ചരിഞ്ഞത് വന്‍വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന അടുത്ത സംഭവം. പശുവിന്റെ ഉടമയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം, പാലക്കാട് തിരുവിഴാംകുന്നില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മുഖ്യ പ്രതികള്‍ കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. തിരുവിഴാംകുന്ന് ഒതുക്കുംപറമ്പ് എസ്‌റ്റേറ്റ് ഉടമ അബ്ദുള്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങാന്‍ നീക്കം നടത്തുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്.

ഒളിവില്‍ പോയ ഇവര്‍ക്കായി വനം വകുപ്പും പോലീസും തിരച്ചില്‍ നടത്തുകയാണ്. കേസില്‍ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി വില്‍സനെ ഇന്നലെ പട്ടാമ്പി കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പൈനാപ്പിളില്‍ നിറച്ച സ്‌ഫോടക വസ്തുവാണ് ദുരന്തത്തിന് കാരണമായതെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തേങ്ങയ്ക്കുള്ളില്‍ നിറച്ച സ്‌ഫോടക വസ്തുവാണ് കാരണമെന്ന് കണ്ടെത്തിയിരുന്നു.



from mangalam.com https://ift.tt/3cG2YDl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages