'ദേശവിരുദ്ധ' റിപ്പോര്‍ട്ടിംഗ്; പി.ടി.ഐ.യുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പ്രസാര്‍ഭാരതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 27, 2020

'ദേശവിരുദ്ധ' റിപ്പോര്‍ട്ടിംഗ്; പി.ടി.ഐ.യുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പ്രസാര്‍ഭാരതി

ന്യൂഡല്‍ഹി: പി.ടി.ഐ. (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) വാര്‍ത്താ ഏജന്‍സിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പൊതുമേഖലാ സ്ഥാപനമായ പ്രസാര്‍ഭാരതി. 'ദേശവിരുദ്ധ' റിപ്പോര്‍ട്ടിംഗിന്റെ പേരിലാണ് പി.ടി.ഐയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് പ്രസാര്‍ഭാരതി പറഞ്ഞു. നാനൂറ്റി അമ്പതോളം ഇന്ത്യന്‍ പത്രങ്ങളുടെ കൂട്ടായ്മയാണ് സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യുടെ നടത്തിപ്പുകാര്‍.

ഏജന്‍സിയുടെ എഡിറ്റോറിയല്‍ നിലപാടുകളോട് പ്രസാര്‍ ഭാരതിക്ക് യോജിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്‌ഡോങ്ങുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് പി.ടി.ഐക്ക് പ്രസാര്‍ഭാരതി ശക്തമായ ഭാഷയില്‍ കത്തെഴുതിയത്.

പി.ടി.ഐ.യുടെ മുഴുവന്‍ രീതികളിലുമുള്ള അതൃപ്തിയാണ് പ്രസാര്‍ഭാരതിയുടെ നിലപാടിനുകാരണമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലഡാക്കിലെ ആക്രമണത്തില്‍ ഉത്തരവാദി ഇന്ത്യയാണെന്ന് വ്യാഴാഴ്ച നല്‍കിയ അഭിമുഖത്തില്‍ സണ്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് പ്രസാര്‍ ഭാരതിയെ ചൊടിപ്പിച്ചത്.



from mangalam.com https://ift.tt/31qT8TE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages