അമേരിക്കന്‍ സോഫ്റ്റ്‌വേര്‍ സ്ഥാപനങ്ങളായ ഗൂഗിളിനെയും ആപ്പിളിനെയുമൊക്കെ നിരോധനത്തിന്റെ പേരില്‍ മുമ്പ് വിരട്ടി ; മൊെബെല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തില്‍ ഇന്ത്യ എടുത്തത് ചൈനയുടെ തന്നെ തന്ത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 29, 2020

അമേരിക്കന്‍ സോഫ്റ്റ്‌വേര്‍ സ്ഥാപനങ്ങളായ ഗൂഗിളിനെയും ആപ്പിളിനെയുമൊക്കെ നിരോധനത്തിന്റെ പേരില്‍ മുമ്പ് വിരട്ടി ; മൊെബെല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തില്‍ ഇന്ത്യ എടുത്തത് ചൈനയുടെ തന്നെ തന്ത്രം

59 ചൈനീസ് മൊെബെല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തില്‍ ഇന്ത്യക്കു മാതൃകയായത് െചെന തന്നെ. അമേരിക്കന്‍ സോഫ്റ്റ്‌വേര്‍ സ്ഥാപനങ്ങളായ ഗൂഗിളിനെയും ആപ്പിളിനെയുമൊക്കെ നിരോധനത്തിന്റെ പേരില്‍ െചെന വിരട്ടിയിട്ടുണ്ട്. ആ മാര്‍ഗത്തിലൂടെയാണ് ഇന്ത്യയുടെ നീക്കം. ചൈനീസ് കമ്പനികളുടെ വരുമാനവും അതുവഴി ലോകമെമ്പാടുമുള്ള വിപണിമൂല്യവും ഇടിയാന്‍ ഇന്ത്യയുടെ നടപടി ഇടയാക്കും.

80 കോടിയിലേറെ മൊെബെല്‍ ഫോണ്‍ ഉപയോക്താക്കളുള്ള ഇന്ത്യ െചെനീസ് ആപ്പുകളുടെ വലിയ വിപണിയാണ് തീര്‍ച്ചയായും ആപ്പുകള്‍ നിരോധിക്കുന്നത് െചെനയ്ക്കു തിരിച്ചടിയാകും. നിരോധിക്കപ്പെട്ട ആപ്പുകളായ ബെയ്ദു, അലിബാബ എന്നീ ചൈനീസ് ആപ്പുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വലിയ ബിസിനസ് പ്രതീക്ഷിക്കുന്നവയാണ്. പല ആപ്പുകളും ഇല്ലാതാകുന്നത് ഇന്ത്യയിലെ സാധാരണക്കാരെ ബാധിക്കില്ല. എന്നാല്‍, ചൈനീസ് കമ്പനികളുടെ വരുമാനത്തിനു വലിയ തിരിച്ചടിയാകും. ഉദാഹരണത്തിന് ടിക്‌ടോക്കിന്റെ 30 ശതമാനം ഉപയോക്താക്കള്‍ ഇന്ത്യയില്‍നിന്നാണ്. വരുമാനത്തിന്റെ 10 ശതമാനവും ഇന്ത്യ നല്‍കുന്നു. ഇന്ത്യയിലെ നിരോധനം അവര്‍ക്ക് കനത്ത ആഘാതമായിരിക്കും.

ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കുന്നതിലും ഫലപ്രദം ആപ്പുകള്‍ നിരോധിക്കുന്നതാണെന്നു വിലയിരുത്തപ്പെടുന്നു. ഉത്പന്നങ്ങള്‍ നിരോധിക്കുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. എന്നാല്‍, നിരോധനത്തിലൂടെ ഇന്ത്യക്കു തിരിച്ചടിയുണ്ടാകുമെന്ന നിരീക്ഷണവുമുണ്ട്. ധാരാളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലും ആപ്പുകളിലും ചൈനീസ് നിക്ഷേപമുണ്ട്. പേടിഎം, സ്വിഗ്ഗി, സൊമാറ്റോ, ഓല, ബിഗ് ബാസ്‌കറ്റ് തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇത്തരം നിക്ഷേപങ്ങളില്‍ ഇനി ഇടിവുണ്ടായേക്കും.എന്നാല്‍, സാമ്പത്തിക മേഖലയിലെ ചില ചൈനീസ് ആപ്പുകള്‍ ഉപകാരപ്രദമാണു താനും.

നിക്ഷേപത്തിനും മറ്റും ഉപയോഗിക്കുന്ന ഇത്തരം ആപ്പുകള്‍ വരുമാനത്തിനു വഴിയൊരുക്കുന്നു, അതുവഴി തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. തെറ്റായ വിവരം നല്‍കുന്നെന്ന ആരോപണം ടിക്‌ടോക്ക് യൂറോപ്പില്‍നിന്നു നേരിടുന്നുണ്ട്. പ്രത്യേകിച്ചും കോവിഡ്-19 വ്യാപനം സംബന്ധിച്ചുള്ള ടിക്‌ടോക്ക് വീഡിയോകളാണു വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. അതിനാല്‍ ഇന്ത്യയുടെ മാര്‍ഗം ചില പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുടരാനുള്ള സാധ്യത തള്ളാനാകില്ല.

എന്നാല്‍, ഏറ്റവും അപകടകരം െചെനീസ് സര്‍ക്കാരിന്റെ നിക്ഷേപമുള്ള ആപ്പുകളാണെന്നാണു സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ െചെനീസ് ടിവി സ്‌റ്റേഷനുകള്‍ സമാന കാരണം പറഞ്ഞു നിരോധിച്ചിട്ടുണ്ട്. യു.എസ്. മാധ്യമങ്ങള്‍ക്കു െചെനീസ് സ്ഥാപനങ്ങള്‍ നല്‍കിയ പരസ്യങ്ങളും നിരീക്ഷിണത്തിലാണ്. വെര്‍ച്യല്‍ ഗുഡ്‌സ് എന്ന വിശേഷണമുള്ള മൊെബെല്‍ ഫോണ്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കം അന്തിമമായി ഇന്ത്യക്കു ഗുണം ചെയ്യുമെന്നു കരുതുന്നവരുണ്ട്. ഇന്ത്യന്‍ സോഫ്റ്റ്‌വേര്‍ കമ്പനികള്‍ക്കു കൂടുതല്‍ അവസരം ലഭിക്കുന്നതാകും നേട്ടമാകുക.

ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വളരാന്‍ സാഹചര്യമുണ്ടാക്കും

നിരോധിച്ചവയില്‍ ടിക് ടോക് അടക്കം മുന്നോ നാലോ ആപ്പുകളേ ജനപ്രിയമായിട്ടുള്ളൂ. ഇതില്‍ ടിക് ടോക് യുവാക്കള്‍ക്കിടയില്‍ വലിയ പ്രചാരം നേടിയതായിരുന്നു. ഇതിനു തിരിച്ചടിയെന്നവണ്ണം െചെനയ്ക്കു വേണമെങ്കില്‍ മൊെബെല്‍ പാര്‍ട്‌സുകളുടെ കയറ്റുമതി തടയാം. പക്ഷേ, അവരതിനു തയാറാകുകയില്ല. വലിയ തൊഴില്‍ നഷ്ടം അതുമൂലം െചെനയ്ക്കു നേരിടേണ്ടി വരും.

നിരോധിച്ച െചെനീസ് ആപ്പുകളില്‍ പലതിനും സുരക്ഷാ വീഴ്ചയുണ്ടെന്നതു വിവിധ രാജ്യങ്ങള്‍ ആരോപിച്ചിരുന്നതാണ്. കമ്പനികളെ നിരോധിക്കുന്നതു പുതിയ കാര്യമല്ല. മുമ്പു ജനതാ സര്‍ക്കാരിന്റെ കാലത്ത് ഐ.ബി.എം, കൊക്കകോള കമ്പനികളെ നിരോധിച്ചതാണ്. അതേത്തുടര്‍ന്ന് സമാന സ്വഭാവമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് വളരാന്‍ സാഹചര്യവുമുണ്ടായി. ഇപ്പോഴും അതിനുള്ള അവസരം ഇന്ത്യന്‍ സംരംഭകര്‍ക്കു െകെവന്നിരിക്കുകയാണ്. നയതന്ത്രതലത്തില്‍ ഒരു സമ്മര്‍ദതന്ത്രമായി ഈ നിരോധനത്തെ വ്യാഖ്യാനിക്കാനും കഴിയും. ഒരുപക്ഷേ, വീണ്ടും ചര്‍ച്ചകള്‍ക്കുള്ള വഴിയും ഇതിലൂടെ തെളിയാം.

വി.കെ. ആദര്‍ശ് ഐടി വിദഗ്ധന്‍



from mangalam.com https://ift.tt/2YHLFhm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages