കൊവിഡ് രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു; ഒറ്റ ദിവസംകൊണ്ട് വര്‍ധിച്ചത് 1.83 ലക്ഷം രോഗികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

കൊവിഡ് രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു; ഒറ്റ ദിവസംകൊണ്ട് വര്‍ധിച്ചത് 1.83 ലക്ഷം രോഗികള്‍

ന്യുഡല്‍ഹി: ലോകത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.83 ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം 9,044,563 ആയി. ഇതുവരെ 470,665 പേര്‍ മരണപ്പെട്ടു. 4,837,952 പേര്‍ രോഗമുക്തരായപ്പോള്‍ 3,735,946 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

കൊവിഡ് പരിശോധന വ്യാപകമാക്കിയതോ വൈറസ് വ്യാപനം വര്‍ധിച്ചതോ ആയിരിക്കാം രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. യുറോപ്യന്‍ രാജ്യങ്ങള്‍ കൊവിഡിനെ വരുതിയിലാക്കിയപ്പോള്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കരുത്താര്‍ജിക്കുകയാണ്.

അമേരിക്കയില്‍ 2,356,657 രോഗബാധിതരും 122,247 മരണങ്ങളും സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 36ം617 പേര്‍ പുതുതായി രോഗികളായി. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 1,086,990 പേര്‍ രോഗികളായി. ഇന്നലെ മാത്രം 54,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചൂ. 50,659 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 584,680 പേര്‍ രോഗികളായപ്പോള്‍ മരണസംഖ്യ 8,111 മാത്രമാണ്.

നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 426,910 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 13,703 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിവസത്തിനുള്ളില്‍ 15,400 പേര്‍ക്ക് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചു. 400ല്‍ ഏറെ പേര്‍ മരണമടഞ്ഞു. രോഗബാധിതരുടെ പതിദിന വര്‍ധനവില്‍ മൂന്നാമതാണ് ഇന്ത്യ. 237,252 പേര്‍ രോഗമുക്തരായി. 175,955 പേര്‍ ചികിത്സയിലുണ്ട്.

ബ്രിട്ടണില്‍ രോഗികള്‍ 304,331 എത്തിയപ്പോള്‍ മരണസംഖ്യ 42,632 ആയി. സ്‌പെയിനില്‍ 293,352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ28,323 പേര്‍ മരണമടഞ്ഞു. പെറു, ചില, ഇറ്റലി, ഇറാന്‍, ജര്‍മ്മനി, തുര്‍ക്കി, മെക്‌സിക്കോ, പാകിസ്താന്‍, ഫ്രാന്‍സ് എന്നിവയാണ് രോഗബാധിതരുടെ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്ന മറ്റു രാജ്യങ്ങള്‍. ഇതില്‍ മെക്‌സിക്കോയില്‍ രോഗികളുടെ എണ്ണവും മരണനിരക്കും കുത്തനെ ഉയരുകയാണ്. 10,000ല്‍ ഏറെപേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1500ല്‍ ഏറെ പുതിയ മരണങ്ങളും. 21,343 പേരാണ് ഇതുവരെ മരിച്ചത്.



from mangalam.com https://ift.tt/2NkPySJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages