കൊവിഡ് ബാധിതര്‍ 84 ലക്ഷം; മരണസംഖ്യ 4.5 ലക്ഷം കവിഞ്ഞു; ബ്രസീലില്‍ വൈറസ് ബാധിതര്‍ 10 ലക്ഷത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 17, 2020

കൊവിഡ് ബാധിതര്‍ 84 ലക്ഷം; മരണസംഖ്യ 4.5 ലക്ഷം കവിഞ്ഞു; ബ്രസീലില്‍ വൈറസ് ബാധിതര്‍ 10 ലക്ഷത്തിലേക്ക്

ജനീവ: ലോകത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 4.5 ലക്ഷം പേര്‍ ഇതിനകം മരണമടഞ്ഞു. 44 ലക്ഷത്തിലേറെ പേര്‍ ഇതിനകം സുഖം പ്രാപിച്ചുവെങ്കിലും 35 ലക്ഷം പേര്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 5000 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അമേരിക്കയില്‍ 2,234,471 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 119,941 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ ആണ് രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുന്നത്. 960,309 പേര്‍ ഇവിടെ രോഗികളായി. ആകെ 46,665 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 553,301 പേര്‍വൈറസ് ബാധിതരായപ്പോള്‍ 7,478 പേര്‍ മരണമടഞ്ഞു.

ഇന്ത്യയിലും ബുധനാഴ്ച 300ല്‍ ഏറെ പേര്‍ മരണമടഞ്ഞു. 10,000ല്‍ ഏറെപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 367,264 പേര്‍ രോഗികളായപ്പോള്‍ 12,262 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ ഇത് യഥാക്രമം 299,251 രോഗികളും 42,153 മരണവുമാണ്. സ്‌പെയിനില്‍ 291,763 പേര്‍ രോഗികളായി. ആകെ 27,136 ആളുകള്‍ മരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി മരണങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

ഇറ്റലിയില്‍ 237,828 പേര്‍ രോഗികളായപ്പോള്‍ 34,448 പേര്‍ മരണമടഞ്ഞു. ഫ്രാന്‍സിനെ പിന്തള്ളില്‍ മെക്‌സിക്കോ രോഗബാധിതരുടെ പട്ടികയില്‍ 14ാമതെത്തി. ഇവിടെ ആയിരത്തിലേറെ പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചു. 159,793 പേര്‍ രോഗികളായപ്പോള്‍ 19,080 പേര്‍ മരണമടഞ്ഞു. ഫ്രാന്‍സില്‍ 158,174 പേര്‍ രോഗികളും 29,575 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.



from mangalam.com https://ift.tt/3edcaR7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages