50 വര്‍ഷം; രാജ്യത്ത് ഇല്ലാതായത് 4.58 കോടി പെണ്‍കുഞ്ഞുങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 30, 2020

50 വര്‍ഷം; രാജ്യത്ത് ഇല്ലാതായത് 4.58 കോടി പെണ്‍കുഞ്ഞുങ്ങള്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ 50വര്‍ഷത്തിനിടെ ലോകത്ത് നിന്ന് അപ്രത്യക്ഷരായത് 14.26 കോടി സ്ത്രീകളെന്ന് കണക്ക്. 1970ല്‍ 6.1 കോടിയായിരുന്നെങ്കില്‍ 2020 ആയപ്പോഴേക്ക് 14.26 കോടിയായിരിക്കുകയാണ്. ഇവരില്‍ 4.58 കോടിയും ഇന്ത്യയിലെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ സ്ഥിതി റിപ്പോര്‍ട്ട്. വിലയിരുത്തുന്നത്. 7.23 ലക്ഷം സ്ത്രീകളാണു ചൈനയില്‍ 'ഇല്ലാതായത്'.

പെണ്‍കുഞ്ഞുങ്ങളോടുളള വിവേചനം ഉള്‍പ്പെടെ കാരണങ്ങളാണ് ഇത്തരത്തില്‍ ഒരു അവസ്ഥയ്ക്ക് കാരണം. 2013 മുതല്‍ 17 വരെ ഇന്ത്യയില്‍ ഓരോ വര്‍ഷവും 4.6 ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ വീതം ഇല്ലാതാക്കപ്പെട്ടുവെന്നാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഇതിന്റെ പ്രധാനകാരണം ലിംഗനിര്‍ണയം ആയിരുന്നു.

ഈ ഒരു അവസ്ഥ വരുത്തുന്ന മറ്റൊരു പ്രധാനപ്രശ്‌നം ആണ്‍ - പെണ്‍ അനുപാതത്തിലെ അന്തരമാണ്. ഇതുമൂലം, 2050 ആകുമ്പോഴേക്കും വധുക്കളെ കിട്ടാനില്ലാത്ത അവസ്ഥ രൂക്ഷമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.



from mangalam.com https://ift.tt/2AibKtU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages