എക്കല്‍ നിറഞ്ഞു ഡാമുകളും നദികളും; കനത്തമഴയുണ്ടായാല്‍ കരകവിയുമെന്നു മുന്നറിയിപ്പ്; ജലവകുപ്പ് അണക്കെട്ടുകളില്‍ സംഭരണശേഷി 35% കുറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 1, 2020

എക്കല്‍ നിറഞ്ഞു ഡാമുകളും നദികളും; കനത്തമഴയുണ്ടായാല്‍ കരകവിയുമെന്നു മുന്നറിയിപ്പ്; ജലവകുപ്പ് അണക്കെട്ടുകളില്‍ സംഭരണശേഷി 35% കുറഞ്ഞു

2018 ലെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ എക്കലും മണലും നീക്കം ചെയ്യാത്തു വലിയ ദുരന്തം ക്ഷണിച്ചുവരുത്തുമെന്ന് ആശങ്ക. ഇക്കുറി കനത്ത മഴയാണു പ്രതീക്ഷിക്കുന്നത്. നദികളും തോടുകളും കരകവിയുമെന്നും വലിയതോതില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നുമാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ഒരോ വകുപ്പും സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കുന്ന ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിച്ചു. എക്കലും മണലും നീക്കാനായി 12 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ജില്ലാതലത്തില്‍ ജോലികള്‍ നീങ്ങുന്നില്ല.

ജലസേചന വകുപ്പിനു കീഴിലുള്ള പത്തു ഡാമുകളിലും ചെളിയും മണ്ണും നിറഞ്ഞു സംഭരണശേഷിയുടെ 35 ശതമാനത്തോളം കുറഞ്ഞു. പാലക്കാട് മംഗലം അണക്കെട്ടിലെ ചെളി കോരിമാറ്റാന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒരു ടെന്‍ഡര്‍ മാത്രമാണ് എത്തിയത്. അവര്‍ക്കു യോഗ്യതയില്ലാത്തതിനാല്‍ റീടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. മറ്റ് ഒമ്പതു ഡാമിലെയും ചെളി നിക്ഷേപത്തെക്കുറിച്ചു പഠിക്കാന്‍ അടുത്തിടെ മാത്രമാണു സമിതിയെ നിയോഗിച്ചത്. എന്നാല്‍, െവെദ്യുതി ബോര്‍ഡിന്റെ ഡാമുകളില്‍ സംഭരണശേഷി കാര്യമായി കുറഞ്ഞിട്ടില്ല. സംഭരണശേഷി കുറഞ്ഞ ഡാമുകള്‍ എളുപ്പം നിറയുന്നതോടെ തുറന്നുവിടേണ്ടി വരും.

ഭാരതപ്പുഴ, പെരിയാര്‍, മൂവാറ്റുപുഴയാര്‍, ചാലിയാര്‍, തൊടുപുഴയാര്‍, ചന്ദ്രഗിരി പുഴ, ചാലക്കുടിപ്പുഴ, പമ്പ, ബാരാപുഴ, ബാവലി പുഴ, വളപട്ടണം പുഴ തുടങ്ങിയ പ്രധാന നദികളെല്ലാം മണലും ചെളിയും അടിഞ്ഞു എളുപ്പം കരകവിയുന്ന സ്ഥിതിയാണ്. 2014 ലാണു സംസ്ഥാനത്തു മണല്‍വാരല്‍ നിരോധനം നിലവില്‍വരുന്നത്. അതിനുശേഷം വാരിയിട്ടില്ല. പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഒഴുകിയെത്തിയമരവും മണലും ചാലിയാറിലും പുന്നപ്പുഴയിലും സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും നിറഞ്ഞുകിടക്കുകയാണ്. തീരത്തു വന്‍തോതില്‍ എക്കല്‍ അടിഞ്ഞ് കര രൂപപ്പെട്ടതോടെ െകെയേറ്റങ്ങളും വ്യാപകമായി.

പഴശിയിലും ബാവലിപുഴയിലും ബാരാപുഴയിലും അഞ്ചു മീറ്ററിലധികം ഉയരത്തില്‍ മണല്‍തിട്ടകള്‍ പ്രളയത്തില്‍ രൂപപ്പെട്ടിരുന്നു. ഭാരതപുഴയില്‍ നിലവില്‍ രണ്ടു മീറ്റര്‍ വെള്ളം ഉയര്‍ന്നാല്‍പോലും കര കവിയും. കല്ലട ഡാമിലും മലമ്പുഴ ഡാമിലും ചെളി അടിഞ്ഞുകൂടി സംഭരണശേഷി വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. നിരവധി നൂലാമാലകള്‍ ഉള്ളതാണു മണല്‍വാരല്‍ അനുവദിക്കാന്‍ കഴിയാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇവ വാരി പ്രളയാനന്തര പുനരധിവാസ തുകയിലേക്ക് മുതല്‍ക്കൂട്ടണമെന്ന ചര്‍ച്ച ഉയര്‍ന്നെങ്കിലും നടപടിയില്ല. മണല്‍ നിക്ഷേപം കണ്ടെത്താന്‍ ഓഡിറ്റിങ് നടത്താത്തതു ക്വാറി മാഫിയയെ സംരക്ഷിക്കാണെന്നും ആക്ഷേപമുണ്ട്. പമ്പയാറില്‍ ഇതുവരെ പ്രളയമണല്‍ മാറ്റിക്കഴിഞ്ഞിട്ടില്ല. പയ്യന്നൂര്‍ പാലക്കോട് വലിയകടപ്പുറത്തെ മണല്‍ത്തിട്ട നീക്കാന്‍ ഉത്തരവിറങ്ങിയിട്ടും നടപടിയായിട്ടില്ല.

മണല്‍ ഖനനം ചെയ്യാന്‍ സര്‍ക്കാര്‍ കെംഡലിനെ ചുമതലപ്പെടുത്തിയെങ്കിലും വില നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുകയാണ്. അതേസമയം, പെരിയാറിലെ ഇരുകരകളിലേയും പുല്ലുകളും മറ്റും ചെത്തി വീതികൂട്ടുന്ന ജോലി ആരംഭിച്ചു. തടിയമ്പാട് ഭാഗത്താണ് ഇപ്പോള്‍ ജോലി നടക്കുന്നത്. പിറവം കടവില്‍ മണല്‍വാരുന്നതിന് കലക്ടര്‍ അനുമതി നല്‍കി. അഞ്ചുകോടി രൂപയ്ക്കാണ് ലേലം നടന്നത്.

മണല്‍ ഓഡിറ്റിങിന് ഏജന്‍സിയെ കിട്ടാനില്ല

പുഴമണല്‍ ഖനനത്തിന് അംഗീകൃത ഏജന്‍സി സാന്‍ഡ് ഓഡിറ്റ് നടത്തണം. മണല്‍ ഓഡിറ്റ് നടത്താനുള്ള അംഗീകൃത ഏജന്‍സിയെ കിട്ടാന്‍ പ്രയാസമാണ്. അംഗീകാരമുള്ള ചില സ്വകാര്യ ഏജന്‍സികള്‍ എം സാന്‍ഡ് ലോബിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്ന ആരോപണമുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതികാനുമതിക്കായി ഓണ്‍െലെന്‍ അപേക്ഷ നല്‍കണം. ഡിസ്ട്രിക്ട് എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി (ഡി.ഇ.ഐ.എ.എ.), ഡിസ്ട്രിക്ട് എന്‍വയോണ്‍മെന്റല്‍ അപ്രൈസല്‍ കമ്മിറ്റി (ഡി.ഇ.എ.സി.) എന്നീ കമ്മിറ്റികളാണ് മണല്‍ ഖനനം ചെയ്യുന്നതിന് അനുമതി നല്‍കേണ്ടത്.

ഡി.ഇ.ഐ.എ.എയുടെ ചെയര്‍മാന്‍ കലക്ടറും സെക്രട്ടറി സബ്കലക്ടറുമാണ്. ഡി.എഫ്.ഒയും ഒരു പരിസ്ഥിതി വിദഗ്ധനുമാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. ഡി.ഇ.എ.സിയില്‍ 11 അംഗങ്ങളുണ്ട്. ചെയര്‍മാന്‍ ജലസേചന വകുപ്പിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറും കണ്‍വീനര്‍ ഡിസ്ട്രിക്ട് ജിയോളജിസ്റ്റുമാണ്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഭൂഗര്‍ഭ ജലവകുപ്പ് െഹെഡ്രോളജിസ്റ്റ്, ജില്ലാപഞ്ചായത്ത് എന്‍ജിനിയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍വയോണ്‍മെന്റ് എന്‍ജിനിയര്‍, പി.ഡബ്‌ള്യു.ഡി. റോഡ്‌സ് സീനിയര്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, മൂന്ന് പരിസ്ഥിതി വിദഗ്ധര്‍ എന്നിവരാണ് കമ്മിറ്റിയിലെ ഇതര അംഗങ്ങള്‍. അപേക്ഷ സമര്‍പ്പിക്കേണ്ടതു കലക്ടര്‍ അധ്യക്ഷനായ സമിതിക്കാണ്. ഇത് പരിശോധനക്കായി ഡി.ഇഎസിക്ക് െകെമാറും. ഇവരുടെ ശുപര്‍ശയില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി പാരിസ്ഥിതികാനുമതി നല്‍കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണു ജില്ലാതലത്തില്‍ രൂപീകരിക്കുന്ന സമിതിക്ക് പരിസ്ഥിതികാനുമതി നല്‍കാന്‍ അധികാരം നല്‍കിയിട്ടുള്ളത്.



from mangalam.com https://ift.tt/2ZTRDN8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages