കണ്ണൂരിൽ ചാർട്ടേഡ് വിമാനത്തിൽ വന്ന യാത്രക്കാരനിൽനിന്ന്‌ 20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

കണ്ണൂരിൽ ചാർട്ടേഡ് വിമാനത്തിൽ വന്ന യാത്രക്കാരനിൽനിന്ന്‌ 20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

മട്ടന്നൂർ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചാർട്ടേഡ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് 20 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാൻ പൊടിയ(40)യിൽനിന്നാണ് 432 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചത്. ശനിയാഴ്ച രാത്രി 7.45-ന് ദുബായിൽനിന്ന് ഫ്ലൈ ദുബായ് വിമാനത്തിലാണ് ഉസ്മാൻ എത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളുടെ പേരിൽ കസ്റ്റംസ് കേസെടുത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽനിന്നെത്തുന്ന യാത്രക്കാർക്ക് കർശന പരിശോധനകളാണ് വിമാനത്താവളത്തിൽ നടത്തുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സർവീസ് തുടങ്ങിയശേഷം ഇതാദ്യമായാണ് സ്വർണം പിടിക്കുന്നത്. കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, സന്ദീപ്, ഇൻസ്പെക്ടർമാരായ എൻ.അശോക്കുമാർ, യദുകൃഷ്ണൻ, കെ.വി.രാജു എന്നിവർ പങ്കെടുത്തു. Content Highlights:Gold worth Rs 20 lakh seized from passenger in chartered flight


from mathrubhumi.latestnews.rssfeed https://ift.tt/37PJ6N3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages