വാജിദ് ഖാന്റെ മരണത്തിന് തൊട്ടുപിന്നാലെ മാതാവിനും കോവിഡ് 19 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 1, 2020

വാജിദ് ഖാന്റെ മരണത്തിന് തൊട്ടുപിന്നാലെ മാതാവിനും കോവിഡ് 19

മുംബെെ: അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവ് റെെസാ ബീ​ഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയിൽ ചികിത്സയിലാണ് അവർ. വാജിദ് ചികിത്സയിലായതിനെ തുടർന്ന് റെെസാ ഖാനും അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു വൃക്കരോഗത്തിന് സുരാനാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാജിദിന് മരിക്കുന്നതിന്റെ തലേ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി വാജിദ് വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സൽമാൻ ഖാൻ ചിത്രങ്ങളിലൂടെയാണ് വാജിദ് ഖാനും സഹോദരൻ സാജിദ് ഖാനും ശ്രദ്ധ നേടുന്നത്. സാജിദുമായി ചേർന്ന് നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. വാണ്ടഡ്, എക്താ ടൈഗർ, ദബാങ് തുടങ്ങിയ വാജിദ് ഖാൻ സംഗീതമൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. 1998ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമായ പ്ര്യാർ കിയ തോ ഡർണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീതസംവിധാന രംഗത്തേക്കെത്തുന്നത്. ഐപിഎൽ നാലാം സീസണിലെ ധൂം ധൂം ധൂം ദമാക്ക എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്. മരണവാർത്ത അറിഞ്ഞതിന് പിന്നാലെ പ്രിയങ്ക ചോപ്ര, വരുൺ ധവാൻ, ശങ്കർ മഹാദേവൻ തുടങ്ങിയ നിരവധി പ്രമുഖർ സോഷ്യൽ മീഡിയകളിലൂടെ വാജിദിന്റെ വിയോഗത്തിൽ അനുശോചിച്ചു. Content Highlights: Music Composer SingerWajid Khans mother Razina Khan tests positive for COVID-19


from mathrubhumi.latestnews.rssfeed https://ift.tt/3cqvJDQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages