തിരുവനന്തപുരം: ശബരിമലയിലേക്കു പാത്രങ്ങള്‍ വാങ്ങിയ വകയില്‍ 1.81 കോടി രൂപയുടെ അഴിമതി നടന്നെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്. ജയകുമാറിനെതിരായ റിപ്പോര്‍ട്ടാണ് അഡ്വ. ചെറുന്നിയൂര്‍ പി. ശശിധരന്‍ നായര്‍ കമ്മിഷന്‍, ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനു െകെമാറിയത്. മുന്‍ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ സഹോദരനാണു ജയകുമാര്‍.
റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടിയിലേക്കു കടക്കുമെന്ന് എന്‍. വാസു പറഞ്ഞു. ശബരിമലയിലെ ''പാത്രക്കുംഭകോണം'' പുറത്തുകൊണ്ടുവന്നതു മംഗളമാണ്. 2014-15ല്‍ ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് അംഗമായിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും ജയകുമാര്‍ നടത്തിയ എട്ട് ഗുരുതരകുറ്റങ്ങളില്‍ ഏഴും തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലത്തു പാത്രങ്ങളും മറ്റും വാങ്ങിയതില്‍ 1,81,89,490 രൂപയുടെ അഴിമതിയാണു കണ്ടെത്തിയത്. ഉപയോഗിക്കാത്ത പാത്രങ്ങള്‍ കുന്നുകൂടിക്കിടക്കുമ്പോഴും പുതിയ പാത്രങ്ങള്‍ വാങ്ങിയതായി വ്യാജ ബില്ലുകള്‍ ഹാജരാക്കിയായിരുന്നു അഴിമതി. ഇതിലൂടെ ബോര്‍ഡിനു ഭീമമായ നഷ്ടമുണ്ടായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഡിറ്റ് വേളയില്‍ രേഖകള്‍ മറച്ചുവച്ചതായും അഴിമതിത്തെളിവുകള്‍ അടങ്ങിയ ഫയല്‍ നശിപ്പിച്ചതായുമുള്ള ആരോപണങ്ങള്‍ ശരിയെന്നും കണ്ടെത്തി. നടപടിക്രമങ്ങള്‍ പാലിക്കാതെ കരാറുകാര്‍ക്കു പണം നല്‍കി. അവിഹിതമായി ദേവസ്വം കമ്മിഷണര്‍ പദവി നേടിയെടുത്തെന്നും െഹെക്കോടതി ഇടപെട്ട് റദ്ദാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട ഫയലും നശിപ്പിച്ചു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 20 മുതല്‍ കഴിഞ്ഞ മാര്‍ച്ച് നാലുവരെ നീണ്ട അന്വേഷണത്തിനൊടുവിലാണു കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഴിമതി ആരോപണത്തേത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ ജയകുമാര്‍ 2018 ജൂെലെയില്‍ വിരമിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നു ജയകുമാര്‍ പ്രതികരിച്ചു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം വന്നശേഷം തുടര്‍നടപടി ആലോചിക്കും.
from mangalam.com https://ift.tt/2UgGvWX
via IFTTT
No comments:
Post a Comment