ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാഴ്ചയോളം എണ്ണകമ്പനികള്‍ ഇന്ധന വില കൂട്ടിയതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ വില കൂടിയത് എട്ടു രൂപയോളം. തുടര്‍ച്ചയായി 14 ാം ദിവസമായ ഇന്നും ഇന്ധനവിലയില്‍ 50 പൈസ കൂടി. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 80 രൂപയിലേക്ക് കുതിക്കുകയാണ്.
ഇന്ന് പെട്രോള്‍ ലിറ്ററിന് വില 79.09 രൂപയാണ്. ഡീസലിന് 73.55 ആയി. രാജ്യത്ത് 19 മാസത്തിനിടയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇത്. ജൂണ്‍ 9 ന് ശേഷം ഡല്‍ഹിയില്‍ പെട്രോള്‍ വില കൂടിയത് ലിറ്ററിന് 5.88 രൂപയും ഡീസലിന് 6.50 രൂപയുമാണ്. ഇതോടെ തലസ്ഥാനത്ത് പെട്രോളിന് വില 78.88 രൂപയും ഡീസലിന് 77.67 രൂപയുമായി. ഡല്‍ഹിയില്‍ പെട്രോളിന് 51 പൈസയും ഡീസലിന് 61 രൂപയുമാണ് കൂടിയത്. മുംബൈയില്‍ പെട്രോളിന് 49 പൈസ കൂടി ലിറ്ററിന് 85.70 രൂപയായി. ഡീസലിന് 52 പൈസ കൂടിയതോടെ 76.11 മുംബൈയിലെ വില.
ചെന്നൈയില്‍ പെട്രോള്‍ വില 82.27 രൂപയായി. ഡീസലിന് 75.29 രൂപയും. കൊല്‍ക്കത്തയില്‍ പെട്രോള്‍വില 80.62 ആയപ്പോള്‍ ഡീസലിന് 73.07 ആയി ലിറ്ററിന് വില. 49 പൈസ പെട്രോളിനും 54 പൈസ ഡീസലിനും കൂടി. ബംഗലുരുവില്‍ പെട്രോള്‍വില 81.44 രൂപയാണ്. ഡീസില്‍ ലിറ്ററിന് 77.14 ആയി. നോയ്ഡയില്‍ 79.90 ആണ് പെട്രോള്‍ വില.ഡീസലിന് 70.33 ആയി. ക്രൂഡ് ഓയിലിന് വെള്ളിയാഴ്ച വില കേറിയത് 52 രൂപയാണ്. ബാരലിന് 3,008 രൂപയായി.
19 മാസം മുന്‍പ് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ജൂണ്‍ ഏഴ മുതലാണ് ഇന്ധനവില കയറാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തുന്ന കൂട്ടലുകളും പെട്രോളിയം കമ്പനികള്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് വിലക്കയറ്റത്തിന് കാരണമായി മാറിയിരിക്കുന്നത്.
from mangalam.com https://ift.tt/2NcYABt
via IFTTT
No comments:
Post a Comment