തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന് അനുസൃതമായി സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒരേ സമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക്കൊണ്ടായിരിക്കും അനുവാദം. ഇക്കാര്യം സംബന്ധിച്ച ശുപാര്‍ശ സംസ്ഥാനം ഉടന്‍ തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കും. രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ നടപടികളുമായി ജനങ്ങള്‍ പൊരുത്തപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നത്.
ഈ മാസം എട്ട് മുതല്‍ ആരാധനാലയങ്ങളില്‍ ആള്‍ക്കാരെ പ്രവേശിപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടു വേണം ആരാധനകള്‍ എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അതേസമയം സാമൂഹ്യവ്യാപനം ഇല്ലെന്ന് പറയുമ്പോഴും സമ്പര്‍ക്കം വഴി രോഗബാധ സ്ഥിരീകരിച്ച 12 പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നും ആണെന്ന് കണ്ടെത്താന്‍ കഴിയാതെ വലയുകയാണ് ആരോഗ്യവിഭാഗം. തിരുവനന്തപുരത്ത് മരണമടഞ്ഞ വൈദികന് രോഗം കിട്ടിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. മെയ് 10 ന് ശേഷം 83 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗമുണ്ടായത്.
കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ അതിഥി തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. മലപ്പുറം ജില്ലയിലെ ആനക്കയം കൂടി ഉള്‍പ്പെടുത്തിയതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 112 ആയി. ഇന്നലെ 86 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവുമുയര്‍ന്ന വര്‍ധനയാണ് ഇത്. 774 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എട്ടിന് ശേഷമുള്ള അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ ഇന്ന ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്‌കൂളുകള്‍ തുറക്കുന്നതും കാലവര്‍ഷ കെടുതികളും ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്‌തേക്കും. ഇന്ന് മുതല്‍ സംസ്ഥാനത്ത് അയല്‍ജില്ലകളിലേക്കുള്ള ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. നിന്നുള്ള യാത്ര ഒഴിവാക്കി എല്ലാ സീറ്റിലും ആള്‍ക്കാരെ വെച്ചു കൊണ്ട് യാത്ര നടത്താന്‍ അനുവദിച്ചിട്ടുണ്ട്.
ഒരു മീറ്റര്‍ അല്ല അതില്‍ കൂടുതല്‍ അകലം പാലിച്ചേ കൊറോണയെ അകറ്റി നിര്‍ത്താനാകൂ എന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. ഒരു മീറ്റര്‍ അകലം പാലിച്ചാല്‍ കൊറോണ െവെറസ് പിടിപെടാനുള്ള സാധ്യത 80 ശതമാനവും കുറയ്ക്കാം. രണ്ട് മീറ്ററാക്കിയാല്‍ സാധ്യത 1.3 ശതമാനമാകും. ഒരു മീറ്റര്‍ നിയന്ത്രണം പാലിച്ചാല്‍ നൂറില്‍ മൂന്നുപേര്‍ക്കേ രോഗം പിടിപെടാനിടയുള്ളൂ. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ നൂറില്‍ 13 പേര്‍ക്കുവരെ പിടിപെടാം. അനുകൂല സാഹചര്യത്തില്‍ െവെറസിന് സെക്കന്‍ഡില്‍ 10 മീറ്റര്‍ വരെ സഞ്ചരിക്കാനാകും. എങ്കിലും എട്ട് മീറ്ററാണു ഏറ്റവും സുരക്ഷിതമായ അകമെന്നും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി പറയുന്നു. െവെറസിനെ നൂറുശതമാനവും അകറ്റിനിര്‍ത്താന്‍ ഒരു മാര്‍ഗവുമില്ല. മാസ്‌കുകള്‍ വലിയ രക്ഷാകവചമാണെങ്കിലും 85 ശതമാനമേ അതിനും പ്രതിരോധിക്കാനാകൂ എന്നും പറയുന്നു.
ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്. ഇന്ത്യയില്‍ 1,98,706 പേര്‍ െവെറസ് ബാധിതരായെന്നാണ് ഇന്നലെ രാവിലെ 9.30-നു ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക്. ഇതില്‍ 97,581 പേര്‍ ചികിത്സയിലുണ്ട്. 95,527 പേര്‍ രോഗമുക്തരാകുകയോ ഇന്ത്യ വിടുകയോ ചെയ്തു. 5,598 പേര്‍ മരിച്ചു. രാജ്യാന്തര സംഘടനകള്‍ പുറത്തുവിടുന്ന അനൗദ്യോഗിക കണക്ക് പ്രകാരം ഇന്ത്യയില്‍ രോഗികളുടെ എണ്ണം 2,01,997 ആയി. ഏറ്റവുമധികം പേര്‍ക്കു കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതാണ്. കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നതിന്റെ കണക്ക് പ്രകാരം ഇന്ത്യ നാലാം സ്ഥാനത്താണ്.
from mangalam.com https://ift.tt/2ABZ9kV
via IFTTT
No comments:
Post a Comment