കോവിഡ് ബാധിതരായവരോട് സമൂഹം മുഖം തിരിക്കുന്ന ഒരുപാട് സംഭവങ്ങള്‍ കേരളത്തില്‍ തന്നെ ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. നിങ്ങളുടെ നാട്ടില്‍ ആരെങ്കിലും വീട്ടില്‍ ക്വാറന്റീനിലോ പോസിറ്റീവായി ആശുപത്രിയിലോ ഉണ്ടെങ്കില്‍ അവരുമായി ശാരീരിക അകലം പാലിക്കുന്നത് തന്നെയാണ് ശരി. അവരെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതും വല്ല സാധനങ്ങളോ സഹായങ്ങളോ ആവശ്യമുണ്ടെങ്കില്‍ എത്തിച്ച് കൊടുക്കുന്നതുമാണ് ശരി. അവരെ ഒറ്റപ്പെടുത്തുന്നത് എന്തിനാണ്? അകന്ന് നിന്ന് കൊണ്ട് അടുക്കേണ്ട നേരമാണ്, മനശ്ശക്തി പകരേണ്ടവരാണ് അയല്‍ക്കാര്‍. അല്ലാതെ, 108 ആംബുലന്‍സില്‍ വരുന്നവരെ മുഴുവന്‍ വല്ല സാമൂഹ്യദ്രോഹികളെയും കാണുന്ന പോലെ കാണരുത്. കുടുംബം പോറ്റാന്‍ അക്കരെ പോയവരോടും രണ്ടക്ഷരം പഠിക്കാന്‍ വിമാനം കേറിയവരും ഗര്‍ഭിണികളുമൊക്കെ ഉണ്ട് കൂട്ടത്തില്‍. പ്രവാസിയുടെ പണം യഥേഷ്ടം കൈപ്പറ്റി പണിതത് കൂടിയാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. അവരുടെ കാശിനോട് ഈ അലര്‍ജിയൊന്നും കണ്ടിട്ടില്ലല്ലോ.- ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
കോവിഡ് പോസിറ്റീവ് ആകുകയെന്നതിന് ഒരു മഹാരോഗിയായെന്നോ മഹാപാതകം ചെയ്‌തെന്നോ അര്‍ത്ഥമില്ല. കോവിഡ് പോസിറ്റീവ് ആയവര്‍ നിലവില്‍ കേരളത്തില്‍ ആശുപത്രിയില്‍ തന്നെയാണുള്ളത്. അവരവിടെ സുരക്ഷിതരാണ്, പുറത്തേക്ക് കാറ്റ് കൊള്ളാന്‍ ഇറങ്ങി പോകൂല. അവരെക്കൊണ്ട് നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരില്ല.
രോഗപ്പകര്‍ച്ചയുടെ സാധ്യത തടയുന്നതിന് വേണ്ടിയാണ് രാജ്യത്തിന് പുറത്ത് നിന്ന് വന്നവരോടും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരോടും സമ്പര്‍ക്കത്തിലൂടെ രോഗം വരാന്‍ സാധ്യതയുള്ളവരോടും ക്വാറന്റീനില്‍ ഇരിക്കാന്‍ പറയുന്നത്. ക്വാറന്റീന്‍ അഥവാ സമ്പര്‍ക്കവിലക്ക് വല്ല്യ സുഖമുള്ള പരിപാടിയുമല്ല. പ്രത്യേകിച്ച് താമസിക്കുന്ന വീട്ടിനകത്ത് തന്നെ ദൂരം പാലിച്ച് നെടുവീര്‍പ്പിടുന്ന കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍. സങ്കടോം ബിപി കൂടലുമൊക്കെ ആര്‍ക്കായാലും വന്ന് പോകും.
നിങ്ങളുടെ നാട്ടില്‍ ആരെങ്കിലും വീട്ടില്‍ ക്വാറന്റീനിലോ പോസിറ്റീവായി ആശുപത്രിയിലോ ഉണ്ടെങ്കില്‍ അവരുമായി ശാരീരിക അകലം പാലിക്കുന്നത് തന്നെയാണ് ശരി. അവരെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതും വല്ല സാധനങ്ങളോ സഹായങ്ങളോ ആവശ്യമുണ്ടെങ്കില്‍ എത്തിച്ച് കൊടുക്കുന്നതുമാണ് ശരി. അവരെ ഒറ്റപ്പെടുത്തുന്നത് എന്തിനാണ്? അകന്ന് നിന്ന് കൊണ്ട് അടുക്കേണ്ട നേരമാണ്, മനശ്ശക്തി പകരേണ്ടവരാണ് അയല്‍ക്കാര്‍.
അല്ലാതെ, 108 ആംബുലന്‍സില്‍ വരുന്നവരെ മുഴുവന്‍ വല്ല സാമൂഹ്യദ്രോഹികളെയും കാണുന്ന പോലെ കാണരുത്. കുടുംബം പോറ്റാന്‍ അക്കരെ പോയവരോടും രണ്ടക്ഷരം പഠിക്കാന്‍ വിമാനം കേറിയവരും ഗര്‍ഭിണികളുമൊക്കെ ഉണ്ട് കൂട്ടത്തില്‍. പ്രവാസിയുടെ പണം യഥേഷ്ടം കൈപ്പറ്റി പണിതത് കൂടിയാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. അവരുടെ കാശിനോട് ഈ അലര്‍ജിയൊന്നും കണ്ടിട്ടില്ലല്ലോ.
ഇവരുടെ പേരും വിലാസവും ഫോട്ടോയുമടക്കം തത്തിക്കളിക്കുന്ന വാട്ട്‌സ്ആപ് ഗ്രൂപ്പുകള്‍. ഇതൊക്കെ അയക്കുന്നവര്‍ക്ക് കോവിഡ് വരാത്തതിന്റെ അഹങ്കാരമാണോ? അതോ വെര്‍തേ ഒരു മനസ്സുഖമോ? കൊറോണ വൈറസിന് കയ്യേറാന്‍ പറ്റാത്ത വിശിഷ്ടദേഹമാണ് നിങ്ങളുടേതെന്ന വല്ല ധാരണയും ഉണ്ടോ നിങ്ങള്‍ക്ക്?
എല്ലാവര്‍ക്കും കൊടുക്കേണ്ടത് സമാധാനവും ബഹുമാനവുമാണ്. അന്യനാട്ടീന്ന് ജോലി നഷ്ടപ്പെട്ടോ വിസ കഴിഞ്ഞോ രോഗിയായോ വിമാനത്തില്‍ വന്നിറങ്ങീട്ട് എല്ലാരും രണ്ട് മീറ്റര്‍ അപ്പുറം നിന്ന് പേരിന് മാത്രം മിണ്ടി ക്വാറന്റീനില്‍ പറഞ്ഞ് വിടുന്നതും പോരാഞ്ഞിട്ട്, പൊടിയടിച്ച് തുമ്മിയാല്‍ പോലും കോവിഡാണോന്ന് ആധി പിടിക്കുന്ന പ്രവാസികള്‍ !! പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കം കൊണ്ട് ക്വാറന്റീനില്‍ പോയവരുടെ മാനസികാവസ്ഥയാണേല്‍ അതിലും ദയനീയം.
ഇതിപ്പോള്‍ ഒന്നിലേറെ പേരായി ഈ 'വാട്ട്‌സ്ആപ് ഫേക്ക് മെസേജ് സെലിബ്രിറ്റി സ്റ്റാറ്റസ്' കാര്യം പറയുന്നു. കോവിഡ് പോസിറ്റീവ് ആയ ശേഷം രോഗം മാറി സുഖമായി തിരിച്ചു വരുന്നത് വരെയുള്ളതിലും വലിയ പരീക്ഷണമാണ് പല നാട്ടുകാരും ആ സാധുക്കള്‍ക്ക് പകരം നല്‍കുന്നത്.
പരിസരപ്രദേശത്ത് രോഗം റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ രോഗിയുടെ പേര് പോലും പറയാതെ തന്നെ ആ വിവരം പരസ്പരം കൈമാറാം, ജാഗരൂഗരാകാന്‍ പറയാം. പേര് പറഞ്ഞാല്‍ മാത്രം ഫലിക്കുന്ന വഴിപൊടൊന്നുമല്ലിത്. കാര്യം നടന്നാല്‍ മതി.
അല്ലാതെ, അപ്പുറത്തെ വീട്ടിലുള്ളവരുടെ അഭിമാനവും സ്വകാര്യതയും ഹനിക്കാമെന്നല്ല. എന്തൊരു വേദനയുളവാക്കുന്ന, ദ്രോഹിക്കുന്ന വോയ്‌സുകളാണ് വാട്ട്‌സ്ആപില്‍ പറക്കുന്നത്. എങ്ങനെ സാധിക്കുന്നെന്നാണ്...
നിങ്ങള്‍ക്ക് വേറെ പണിയില്ലെങ്കില്‍ ബാക്കിയുള്ളോര്‍ടെ മൂര്‍ദ്ധാവില്‍ അടിച്ചാണോ സായൂജ്യം തേടേണ്ടത്?
യാതൊരു അടിസ്ഥാനവുമില്ലാതെ സ്വന്തം ഫോട്ടോയും തന്നെയും കുടുംബത്തെയും കുറിച്ചുള്ള ' അയിത്തം സൃഷ്ടിപ്പ് മെസേജും' വായില്‍ തോന്നിയ പച്ചക്കള്ളവും നാട്ടില്‍ വൈറലായാല്‍ അവനവന്റേയും കുടുംബത്തിന്റേയും വേദന എത്ര കാണുമെന്ന് വെറുതേ ഒന്നാലോചിച്ച് നോക്കുന്നത് നല്ലതാ.
കോവിഡ് പോലും പൊള്ളി ചത്ത് പോകുന്ന ജാതി വാട്ട്‌സ്ആപ് പരോപകാര കഥാകൃത്ത് വിഷങ്ങള്‍ !!
from mangalam.com https://ift.tt/30tufGC
via IFTTT
No comments:
Post a Comment