മഹാബലിപുരത്ത് കടൽത്തീരത്തടിഞ്ഞ വീപ്പയിൽ 100 കോടിയുടെ മയക്കുമരുന്ന്; ചൈനീസ് ഭാഷയില്‍ എഴുത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

മഹാബലിപുരത്ത് കടൽത്തീരത്തടിഞ്ഞ വീപ്പയിൽ 100 കോടിയുടെ മയക്കുമരുന്ന്; ചൈനീസ് ഭാഷയില്‍ എഴുത്ത്

ചെന്നൈ: ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്ത് കടൽത്തീരത്തടിഞ്ഞ വീപ്പയിൽനിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതംഫെറ്റാമൈൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. ഇതിന് 100 കോടി രൂപയ്ക്ക് മുകളിൽ വിലവരുമെന്ന് അധികൃതർ പറഞ്ഞു. മഹാബലിപുരം കോകിലമേട് കുപ്പത്തിലെ കടൽത്തീരത്താണ് വീപ്പ വന്നടിഞ്ഞത്. സീൽചെയ്തിരുന്ന ഈ വീപ്പയിൽ ചൈനീസ് ഭാഷയിൽ എഴുത്തുണ്ടായിരുന്നു. വീപ്പ ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ചിലർ ഡീസലായിരിക്കാമെന്ന് കരുതി വീപ്പ പൊട്ടിച്ചു. അപ്പോഴാണ് അതിനുള്ളിൽ പാക്കറ്റുകൾ കണ്ടെത്തിയത്. അതോടെ പോലീസിനെ വിവരമറിയിച്ചു. മഹാബലിപുരം പോലീസും തമിഴ്നാട് പോലീസിന്റെ തീരസംരക്ഷണവിഭാഗവും സ്ഥലത്തെത്തി വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു. 'റിഫൈൻഡ് ചൈനീസ് തേയില' എന്നാണ് പാക്കറ്റിൽ എഴുതിയിരുന്നത്. ഇതിന്റെ സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ബംഗാൾ ഉൾക്കടൽവഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്തുസംഘത്തിന്റേതാകും ഇതെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ശ്രീലങ്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ നഷ്ടപ്പെട്ട വീപ്പ തമിഴ്നാട് തീരത്തടിഞ്ഞതാകുമെന്നാണ് അധികൃതരുടെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് നാർക്കോട്ടിക്സ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറി.


from mathrubhumi.latestnews.rssfeed https://ift.tt/2YmkZTe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages