കോവിഡ് പ്രതിരോധം ജീവകാരുണ്യ പ്രവര്‍ത്തനമാക്കി യുവനേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 11, 2020

കോവിഡ് പ്രതിരോധം ജീവകാരുണ്യ പ്രവര്‍ത്തനമാക്കി യുവനേതാവ്

മൂവാറ്റുപുഴ: ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം ജീവകാരുണ്യരംഗത്തും നിറസാന്നിധ്യമായി ജോര്‍ജ് വെട്ടിക്കുഴി. കോവിഡ് കാലത്തെ ദുരിതനാളില്‍ പൊതുപ്രവര്‍ത്തകന്റെ സാമൂഹിക പ്രതിബദ്ധത അടിവരയിടുന്ന പ്രവര്‍ത്തനം നടത്തുകയാണ് എ.ഐ.വൈ.എഫ്. മണ്ഡലം പ്രസിഡന്റായ ഈ യുവ നേതാവ്.

[IMG]
കോവിഡ് പ്രതിരോധത്തിന് ബ്രേക്ക് ദി ചെയിന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി രംഗത്ത് വന്നതിന് പിന്നാലെ പൊതുഇടങ്ങളില്‍ കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയായിരുന്നു തുടക്കം. അവശ്യ സര്‍വീസായി പ്രഖ്യാപിക്കപ്പെട്ടതോടെ ലോക് ഡൗണ്‍ മറികടന്ന് സേവന സന്നദ്ധരായ പോലീസ്, അഗ്നിശമന സേന, ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് സാനിറ്റൈസര്‍ വിതരണം ചെയ്തു. ഇരുന്നൂറ് രൂപ വിലവരുന്ന 500 ബോട്ടിലാണ് ഇത്തരത്തില്‍ നല്‍കിയത്.

ലോക് ഡൗണിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ വന്നവര്‍ക്ക് കൈത്താങ്ങായി ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. നഗരസഭയിലെ കുര്യന്‍മല, ആവോലി, പായിപ്ര പഞ്ചായത്തുകളില്‍ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ സ്വന്തമായി സമൂഹ അടുക്കള തുറന്നു. പ്രതിദിനം അഞ്ഞൂറോളം പേര്‍ക്ക് നീണ്ട 33 ദിവസമാണ് ഈ അടുക്കളയില്‍ നിന്നും ഭക്ഷണം നല്‍കിയത്.

[IMG]

മൂവാറ്റുപുഴ ജനറല്‍ ആശുപത്രി പരിസരം കേന്ദ്രീകരിച്ചായിരുന്നു വിതരണം. രോഗികള്‍ കൂട്ടിരിപ്പുകാര്‍, വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി അടക്കമുള്ള കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍, ചരക്ക് ലോറി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് ഭക്ഷണം നല്‍കിയത്.
ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുറന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് താന്‍ കൂടി അംഗമായ വൈസ് മെന്‍സ് €ബ്ബ്, ജെ.സി.ഐ, ശ്രീമൂലം €ബ്ബ്, ഇതര കൂട്ടായ്മകളായ പള്ളി കമ്മിറ്റികള്‍, ബാങ്ക് ഉദ്യോഗസ്ഥ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പലവ്യഞ്ചനങ്ങളും പച്ചക്കറികളും എത്തിക്കുന്നതിനും നേതൃത്വം നല്‍കി. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തെരുവില്‍ അലയുന്നവര്‍ക്കായി നഗരസഭ തുറന്ന ക്യാമ്പില്‍ ടെലിവിഷനും ശയ്യോപകരണങ്ങളും പുതുവസ്ത്രങ്ങളും നല്‍കി.

അടുക്കളയുടെ പ്രവര്‍ത്തനത്തിനും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നിറയ്ക്കുന്നതിനും സഹപ്രവര്‍ത്തകരോടൊപ്പം സേവന സന്നദ്ധനായി. ദുരിതമനുഭവിക്കുന്നവര്‍ക്ക് പൊതുപ്രവര്‍ത്തകര്‍ എങ്ങിനെ കൈത്താങ്ങാകണമെന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയായിരുന്നു സി.പി.ഐ. അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി കൂടിയായ ജോര്‍ജ് വെട്ടിക്കുഴി.



from mangalam.com https://ift.tt/2YTy3jB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages