രോഗികളുടെ എണ്ണത്തില്‍ വര്‍ധന; വയനാട്ടില്‍ സ്ഥിതി മാറുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 11, 2020

രോഗികളുടെ എണ്ണത്തില്‍ വര്‍ധന; വയനാട്ടില്‍ സ്ഥിതി മാറുന്നു

വയനാട്: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഏറ്റവുമധികം ഉള്ളത് ഇപ്പോള്‍ വയനാട്ടില്‍. ഗ്രീന്‍സോണിലായിരുന്ന വയനാട്ടില്‍ ഇപ്പോഴുള്ളത് എട്ടു പുതിയ കോവിഡ് ബാധിതരാണ്. ചെന്നൈയില്‍ വന്‍തോതില്‍ രോഗവ്യാപനമുണ്ടായ കോയന്‍പേട് മാര്‍ക്കറ്റില്‍പോയി വന്നവരും, അതില്‍ ഒരാളുമായി സമ്പര്‍ക്കത്തിലായവരുമടക്കം എട്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്. 16 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോയന്‍പേട് മാര്‍ക്കറ്റില്‍ പോയിവന്ന ആറ് ലോറി ഡ്രൈവര്‍മാരുടെതടക്കം കൂടുതല്‍ പേരുടെ സാമ്പിള്‍ പ്രത്യേകം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതുവരെ ഫലം ലഭിച്ചവരില്‍ രോഗികളാരുമില്ല.

കഴിഞ്ഞമാസം ചരക്കെടുക്കാന്‍ പോയ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറില്‍നിന്ന് ഇതുവരെ ആറ് പേരിലേക്കാണ് രോഗം പടര്‍ന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇയാളുടെ 11 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും 84 വയസുളള അമ്മയും ഉള്‍പ്പെടുന്നു. കൂടാതെ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരടക്കം 1855 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്ത് ചരക്കെടുക്കാന്‍ പോകുന്ന ലോറി ഡ്രൈവര്‍മാരെ നിലവില്‍ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല.
ഇവര്‍ക്കായി പ്രത്യേക താമസ സൗകര്യം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളുടെതൊഴികെ മറ്റെല്ലാവരുടെയും റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജില്ലയില്‍ തിരുനെല്ലി , എടവക, മാനന്തവാടി പഞ്ചായത്തുകളുടെ എല്ലാ വാര്‍ഡുകളും, അന്പലവയല്‍, മീനങ്ങാടി , വെള്ളമുണ്ട, നെന്‍മേനി പഞ്ചായത്തിലെ ചില വാര്‍ഡുകളും നിലവില്‍ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/35PSPSA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages