കൊറോണ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാമത്; മരണത്തില്‍ ചൈനയെ മറികടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 28, 2020

കൊറോണ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാമത്; മരണത്തില്‍ ചൈനയെ മറികടന്നു

ന്യൂഡൽഹി:രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 1.6 ലക്ഷം കടന്നു. ഇതോടെ ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. ഇതിനിടെ മരണസംഖ്യയിൽ ചൈന പുറത്തുവിട്ട കണക്കുകളേയും ഇന്ത്യ മറികടന്നു. അതേ സമയം ചൈനയേക്കാൾ ഇരട്ടി രോഗബാധിതർ ഇന്ത്യയിലുണ്ട്. 1,65,386 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിൽ 84,106 പേർക്കാണ് രോഗം ബാധിച്ചത്. ജോൺഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരമാണിത്. വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 4711 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 4638 മരണമാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎസ്, ബ്രസീൽ,റഷ്യ, സ്പെയിൻ, യുകെ, ഇറ്റലി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. വ്യാഴാഴ്ചയും യുഎസിലും ബ്രസീലിലും ആയിരത്തിന് മുകളിൽ മരണം റിപ്പോർട്ട് ചെയ്തു. 5,803,416 പേർക്കാണ് ഇതുവരെ ലോകത്തെമ്പാടുമായി കൊറോണമഹാമാരി ബാധിച്ചിട്ടുള്ളത്. 359,791 പേർ മരിക്കുകയും ചെയ്തു. യുഎസിൽ മാത്രം 101,573 പേർ മരിച്ചിട്ടുണ്ട്. Content Highlights:India At No. 9 On Global Coronavirus Chart, Overtakes China In Deaths


from mathrubhumi.latestnews.rssfeed https://ift.tt/3eyycNJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages