ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സൂചന. അടുത്ത രണ്ട് മാസത്തേക്ക് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നാണ് വിവരം. സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഉയര്‍ന്ന ജാഗ്രത പാലിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പരമാവധി രോഗികള്‍ക്ക് കിടക്കാനുള്ള കിടക്കകള്‍ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. 6654 പേരാണ് ഇന്നലെ രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1.25 ലക്ഷം പിന്നിട്ടു.
രാജ്യത്ത് 24 മണിക്കൂറിനിടെ 137 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3720 ആയി. നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായി. മഹാരാഷ്ട്രയില്‍ 2608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 47,190 ആയി.
ലോകം മുഴുവന്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. 3.43 ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങി. അമേരിക്കയില്‍ സ്ഥിതി അതി രൂക്ഷമാണ്. 98000 പേര്‍ രോഗം ബാധിച്ച് മരിച്ചു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടു.റഷ്യയിലും ബ്രസീലിലും സ്ഥിതി മോശമാണ്. മൂന്നര ലക്ഷം പിന്നിട്ടിരിക്കുകായണ് ഇവിടെ കോവിഡ് ബാധിതര്‍.
from mangalam.com https://ift.tt/2XsyRtp
via IFTTT
No comments:
Post a Comment