ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന നല്‍കി കേന്ദ്രം; ഇളവുകളില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 11, 2020

ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന നല്‍കി കേന്ദ്രം; ഇളവുകളില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കും

ന്യൂഡല്‍ഹി: കോവിഡിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ മുഖ്യമന്ത്രിമാര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം സൂചിപ്പിച്ചത്്. എന്നാല്‍, ഇതില്‍ ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനാണ് തീരുമാനം.

സംസ്ഥാനങ്ങള്‍ ഇളവുകള്‍ ആവശ്യമായ മേഖലകളില്‍ ഏതൊക്കെയാണ് കേന്ദ്രത്തെ അറിയിക്കണം. ഇതിനായി മൂന്നു ദിവസമാണ് സമയം നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് 3ന് ആരംഭിച്ച വിഡിയോ കോണ്‍ഫറന്‍സ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌കൂള്‍, കോളജ് അധ്യയനത്തിനു ബദല്‍ മാര്‍ഗങ്ങള്‍ തേടണ

എട്ടു സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, അസം, തെലങ്കാന, ബംഗാള്‍, ഡല്‍ഹി എന്നിവ. ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഈ മാസം തുടങ്ങരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിനെ തെലങ്കാനയും എതിര്‍ത്തു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണം. ട്രെയിനുകളില്‍ നിയന്ത്രണം വേണമെന്നും കേരളം ചൂണ്ടിക്കാട്ടി.



from mangalam.com https://ift.tt/3fLRdOv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages