തിരുവനന്തപുരം: വ്യാജമദ്യം വാറ്റിയ സീരിയല്‍ നടിയും കൊലകേസ് പ്രതിയും പിടിയില്‍. വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂര് സ്വദേശി സിനിയെയും ആണ് പിടികൂടിയത്.
നെയ്യാറ്റിന്‍കരയില്‍ 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് എക്‌സൈസ് പിടിച്ചെടുത്തത്. കൊലകേസിലെ പ്രതിയും സീരിയല്‍ നടിയുമാണ് നെയ്യാറ്റിന്‍കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും പിടിയിലായത്. 4oo ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് നെയ്യാറ്റിന്‍കര ആര്യന്‍കോട് നിന്ന് പിടിച്ചെടുത്തത്.
രണ്ട് വര്‍ഷം മുന്‍പ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. സീരിയല്‍ ജുനിയര്‍ ആര്‍ട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. ലോക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ചെമ്പൂര്‍, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ ഇവര്‍ ചാരായം വാറ്റിയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു
from mangalam.com https://ift.tt/3dQ7Tm7
via IFTTT
No comments:
Post a Comment