തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ മഴശക്തമായതോടെ അണക്കെട്ടുകളില്‍ ആശങ്ക ഉയരുന്നു. ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകളും വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
പ്രളയസാധ്യത മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും കേരളത്തിലേക്ക് തുറക്കുന്ന തമിഴ്നാട് ഡാമുകളിലും ജലനിരപ്പ് താഴത്താന്‍ സര്‍ക്കാര്‍തല ഇടപെടലുകള്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
മേയ് അവസാനത്തോടെ ഡാമുകളിലെ ജലനിരപ്പ് പത്തു ശതമാനത്തില്‍ എത്തിക്കാറുണ്ട്. മേയ്തുടക്കത്തില്‍ തന്നെ ഇടുക്കിയുള്‍പ്പടെ ഏതാനും ഡാമുകളിലെ ജലനിരപ്പ് പതിവിലും ഏറെ ഉയര്‍ന്ന് നില്‍ക്കുകയാണ്.
ഇടുക്കി ഡാമില്‍ മാത്രം 43 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മൂലമറ്റം പവര്‍ഹൗസില്‍ എട്ട് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ഇത് തുടര്‍ന്നാല്‍ മേയ് അവസാനം ഇടുക്കിയില്‍ 35 ശതമാനം വെള്ളം ശേഷിക്കും. 2018 മേയ് 31-ന് ഇടുക്കിയില്‍ 25 ശതമാനം വെള്ളമുണ്ടായിരുന്നുവെന്നും ഇത് ജൂലായില്‍ 95 ശതമാനമായി ഉയര്‍ന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തമിഴ്നാടിന്റെ കൈവശമുള്ളതും കേരളത്തിലേക്ക് തുറക്കുന്നതുമായ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, അപ്പര്‍ഷോളയാര്‍ തുടങ്ങിയ ഡാമുകളിലെ ജലനിരപ്പ് താഴ്ത്തുന്നതിന് സര്‍ക്കാര്‍ തല ഇടപെടലുകള്‍ നടത്തണം. തമിഴ്നാട് വഴങ്ങുന്നില്ലെങ്കില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
from mangalam.com https://ift.tt/2T9u6nl
via IFTTT
No comments:
Post a Comment