യുഎസ് - ചൈന പരോക്ഷയുദ്ധം; ലോകസമ്പദ്‌വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയേക്കാമെന്ന് പ്രവചനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 23, 2020

യുഎസ് - ചൈന പരോക്ഷയുദ്ധം; ലോകസമ്പദ്‌വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയേക്കാമെന്ന് പ്രവചനം

ന്യൂഡല്‍ഹി: ലോകത്തിലെ അതിശക്തരായ യുഎസും ചൈനയും തമ്മില്‍ നടക്കുന്ന വാക്കുതര്‍ക്കങ്ങള്‍ പരോക്ഷയുദ്ധത്തിലേക്ക് വഴിമാറുമെന്നും ഇതിന്റെ പ്രത്യാഘാതമായി അടുത്ത 10 വര്‍ഷത്തേക്ക് നീളുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നോറിയല്‍ റുബീനി. ലോകം കോവിഡിനെ തുടര്‍ന്ന് വന്‍സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറയുമെന്നും റുബീനി പ്രവചിക്കുന്നു.

2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ചതും റുബീനി ആയിരുന്നു. റുബീനിക്ക് 'ഡോ. ഡൂം' എന്ന പേരും ഇതുവഴി ലഭിച്ചിരുന്നു.
കോവിഡ് വന്ന് 2 മാസത്തിനുള്ളില്‍ 30 ദശലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞെന്നു റുബീനി ചൂണ്ടിക്കാട്ടി. സുഖഭോഗ വസ്തുക്കള്‍ ഒഴിവാക്കിയുള്ള ഒരു ജീവിതമായിരിക്കും ഇനി മുന്നോട്ടെന്നും അദ്ദേഹം പ്രവചിച്ചു. തൊഴിലില്ലായ്മ വേതനം നിലയ്ക്കും. നഷ്ടപ്പെട്ട ജോലികള്‍ തിരിച്ചുവരാതാകും. തൊഴിലാളികള്‍ക്കു മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്ന സ്ഥിതിയാകും. തൊഴിലാളികള്‍ക്കു പകരം റോബട്ടുകളും നിര്‍മിത ബുദ്ധിയും ഓട്ടമേഷനും മതി എന്നു വരും.

യു.എസ് - ചൈന യുദ്ധങ്ങള്‍ക്കാകും ഇനി ലോകം സാക്ഷ്യം വഹിക്കുക എന്നും അദ്ദേഹം പറയുന്നു. ഇത് പലതരം മേഖലകളിലായിരിക്കും. കാലാവസ്ഥ വ്യതിയാനവും മഹാമാരികളും തമ്മില്‍ ബന്ധമുണ്ട്. എച്ച്‌ഐവി, സാര്‍സ്, മെര്‍സ്, എച്ച്1എന്‍1, സിക, എബോള, കോവിഡ് തുടങ്ങിയവ വന്നത് ഇങ്ങനെയാണ്. സൈബീരിയയിലെ മഞ്ഞുമലകള്‍ ഉരുകിയാല്‍ ശിലായുഗം മുതല്‍ അടയിരിക്കുന്ന വൈറസുകള്‍ പുറത്തുവരാം. അവ എന്താണു കൊണ്ടുവരികയെന്നു പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/36pRJgF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages