ലണ്ടന്‍ : ലണ്ടനില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂര്‍ണിമ (56) യാണ് മരിച്ചത്. ഇതോടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി. കൊവിഡ് ബാധിച്ച് ബ്രിട്ടനില്‍ ഡോ. പൂര്‍ണിമയുള്‍പ്പടെ പത്ത് ആരോഗ്യപ്രവര്‍ത്തകരാണ് മരിച്ചത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മിഡില്‍സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. കഴിഞ്ഞ മൂന്നാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടര്‍ന്നിരുന്നത്. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബിഷപ്പ് ഓക്ക്‌ലാന്‍ഡിലെ സ്റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണറായിരുന്നു ഡോ. പൂര്‍ണിമ. സന്ദര്‍ലാന്‍ഡ് റോയല്‍ ഹോസ്പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ. ബാലാപുരിയാണ് ഭര്‍ത്താവ്. ഏകമകന്‍ വരുണ്‍.
പത്തനംതിട്ടയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെത്തി അവിടെ സ്ഥിരതാമസമാണ് ഇവരുടെ കുടുംബം.
ഇതിനിടെ, ഇന്ന് മുതല്‍ ബ്രിട്ടനില്‍ ലോക്ക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, രോഗികളുടെ എണ്ണത്തില്‍ നേരത്തേ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കയാവുകയാണ്.
from mangalam.com https://ift.tt/2xWezj6
via IFTTT
No comments:
Post a Comment