ദുബായ്/ന്യൂഡൽഹി: ഒന്നരമാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കും ആശ്വാസമാകുന്നു. ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിന് വ്യാഴാഴ്ച തുടക്കമാകും. വ്യാഴാഴ്ച രാത്രി 9.40-ന് അബുദാബിയിൽനിന്ന് കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നിറങ്ങുന്നതോടെ ചരിത്രദൗത്യത്തിന് തുടക്കം കുറിക്കും. ദുബായിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30-നുമെത്തും. ഇവയുൾപ്പെടെ എട്ട് വിമാനങ്ങളാണ് ആദ്യദിനം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്. ദുബായിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 170 പേരും അബുദാബി-കൊച്ചി വിമാനത്തിൽ 177 പേരുമാണ് എത്തുക. ഒരു വിമാനത്തിൽ 200 പേരെയെങ്കിലും കൊണ്ടുപോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, സാമൂഹിക അകലം പാലിക്കുക എന്ന നിർദേശത്തിന്റെ ഭാഗമായി എണ്ണം ചുരുക്കുകയായിരുന്നു. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. യാത്രക്കാർ അഞ്ചുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താൻ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂർത്തിയാക്കുന്നതിനാണിത്. 20 മിനിറ്റാണ് റാപ്പിഡ് ടെസ്റ്റിന് വേണ്ടത്. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശനാനുമതി. കോവിഡ് പോസിറ്റീവ് ആവുന്നവർ യു.എ. ഇ. നിഷ്കർഷിക്കുന്ന ഐസൊലേഷൻ അടക്കമുള്ള നടപടികൾക്ക് വിധേയരാകേണ്ടിവരും. പനി, ചുമ, ജലദോഷം തുടങ്ങി പ്രത്യക്ഷ രോഗലക്ഷണങ്ങളുള്ളവർക്കും യാത്രാനുമതിയില്ല. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് മുഖാവരണം, ഗ്ളൗസ്, അണുനാശിനി എന്നിവയടക്കം ഉൾപ്പെടുന്ന സുരക്ഷാക്കിറ്റുകൾ വിതരണം ചെയ്യും. യാത്രക്കാരെല്ലാം മാസ്ക്കും ഗ്ലൗസും നിർബന്ധമായും ധരിച്ചിരിക്കണം. വിമാനത്താവളത്തിനുള്ളിൽ സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. യു.എ.ഇ.യിൽനിന്നും ആദ്യഘട്ടത്തിൽ മടങ്ങുന്നവരിൽ ജോലി നഷ്ടമായവരും ഗർഭിണികൾ, അവർക്കൊപ്പമുള്ള ബന്ധുക്കൾ, മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും ഉണ്ട്. ഇന്ന് രണ്ട്വിമാനമെത്തും;കണ്ണൂരിലേക്ക് ചൊവ്വാഴ്ച •പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് കണ്ണൂരിലേക്കും പ്രവാസി വിമാനമെത്തും. ചൊവ്വാഴ്ചയാണ് സർവീസ്. എല്ലാ വിമാനങ്ങളുംഎത്തുന്നത് രാത്രിയിൽ വ്യാഴാഴ്ച അബുദാബി-കൊച്ചി - 9.40 ദുബായ്-കോഴിക്കോട് - 10.30 വെള്ളിയാഴ്ച ബഹ്റൈൻ-കൊച്ചി - 11.30 ശനിയാഴ്ച കുവൈത്ത്-കൊച്ചി - 9.15 മസ്കറ്റ്-കൊച്ചി - 8.50 ഞായറാഴ്ച ദോഹ-കൊച്ചി - 1.40 ദോഹ-തിരുവനന്തപുരം- 10.45 ക്വലാലംപൂർ-കൊച്ചി- 10.15 തിങ്കളാഴ്ച ബഹ്റൈൻ-കോഴിക്കോട് -11.20 ദുബായ്-കൊച്ചി - 8.10 ചൊവ്വാഴ്ച ദുബായ്-കണ്ണൂർ - 7.10 ക്വലാലംപൂർ-കൊച്ചി - 10.15 സിങ്കപ്പൂർ-കൊച്ചി - 10.50 ബുധനാഴ്ച കുവൈത്ത്-കോഴിക്കോട് -9.15 പ്രവാസികൾക്ക് ക്വാറന്റൈൻ 14 ദിവസം • ഗർഭിണികൾക്കും കുട്ടികൾക്കും വീടുകളിൽ നിരീക്ഷണം തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ 14 ദിവസത്തേക്കാണെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. തിരിച്ചെത്തുന്നവർ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നും നിരീക്ഷണത്തിലുള്ളവർക്ക് ഏഴാം ദിവസം പി.സി.ആർ. ടെസ്റ്റ് നടത്തുമെന്നുമായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ക്വാറന്റൈൻ 14 ദിവസംതന്നെ വേണമെന്ന് കേന്ദ്രം ശഠിച്ചതിനെത്തുടർന്നാണ് സംസ്ഥാനം നിലപാട് മാറ്റിയത്. എന്നാൽ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മരണാനന്തര ചടങ്ങിൽ പങ്കെടുക്കേണ്ടവർ എന്നിവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലാക്കില്ല. ഇവരെ വീടുകളിലേക്ക് വിടും. നിശ്ചിത കാലയളവ് ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. വിദേശ രാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്കിത് ബാധകം. പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തണമെന്നു കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല -മുഖ്യമന്ത്രി പറഞ്ഞു.തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. Content Highlights:Expat Indians returns
from mathrubhumi.latestnews.rssfeed https://ift.tt/2yCNK3I
via
IFTTT
No comments:
Post a Comment