തിരുവനന്തപുരം: കോവിഡിനെതിരേയുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്് ലോകത്തിന്റെ പലഭാഗത്ത് നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോള്‍ ഒരിക്കല്‍ കൂടി നാടിന്റെ അഭിമാനമുണര്‍ത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജ്യാന്തര മാധ്യമം ബിബിസിയില്‍ തല്‍സമയം. കൊറോണ വൈറസിനെ ചെറുക്കാന്‍ കേരളം കൈക്കൊണ്ട നടപടികള്‍ മന്ത്രി വിശദീകരിച്ചു. ഈ തല്‍സമയ ചര്‍ച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.
കേരളത്തെ അഭിനന്ദിച്ചുകൊണ്ട് നിരധവിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. കേരളത്തിലെ വിവിധ പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. 'കോവിഡ് പ്രതിരോധിക്കാന്‍ വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗ വ്യാപനം തടയാന്‍ ഇതു സഹായിച്ചുവെന്നും' മന്ത്രി വിശദീകരിച്ചു. പ്രവാസികളുടെ മടങ്ങിവരവിനെക്കുറിച്ചും സംസാരിച്ചു.
വീഡിയോ കാണാം.
from mangalam.com https://ift.tt/2TiATet
via IFTTT
No comments:
Post a Comment