തമിഴ്‌നാട്ടിൽ വൈദ്യുതി മിച്ചം: മറ്റുസംസ്ഥാനങ്ങൾക്ക് വിൽക്കാൻ നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 2, 2020

തമിഴ്‌നാട്ടിൽ വൈദ്യുതി മിച്ചം: മറ്റുസംസ്ഥാനങ്ങൾക്ക് വിൽക്കാൻ നീക്കം

കന്യാകുമാരി : രാജ്യത്തെ മുൻനിര വൈദ്യുതി ഉത്പാദകരായ തമിഴ്നാട്ടിൽ വൈദ്യുതിയുടെ ഉപഭോഗം കുറഞ്ഞു. സംസ്ഥാനത്തെ വ്യവസായശാലകൾ അധികവും അടഞ്ഞതോടെയാണിത്. താപവൈദ്യുതനിലയങ്ങൾ ഉത്പാദനം കുറച്ചു. പാരമ്പര്യേതര ഊർജ സ്രോതസ്സിൽനിന്ന് ലഭിക്കുന്ന അധികവൈദ്യുതി മറ്റുസംസ്ഥാനങ്ങൾക്ക് വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. താപനിലയം, ആണവനിലയം, പാരമ്പര്യേതര ഊർജസ്രോതസ്സിൽപ്പെടുന്ന കാറ്റാടിപ്പാടങ്ങൾ, സൗരോർജം, ജലവൈദ്യുതപദ്ധതി തുടങ്ങി തമിഴ്നാട്ടിലെ വൈദ്യുതി ഉത്പാദനമേഖലകൾ ഒട്ടേറെയാണ്. 18,000 മെഗാവാട്ടാണ് ശരാശരി ഉത്പാദനം. കഴിഞ്ഞ വേനൽക്കാലത്ത് 16,000 മെഗാവാട്ടിന്റെ ഉപഭോഗമാണ് സംസ്ഥാനത്തുണ്ടായത്. ഇക്കുറി ഇത് 9000-ലേക്ക് താണു. രാജ്യത്ത് കാറ്റിൽനിന്ന് അധികം വൈദ്യുതിയുത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം, 735 മെഗാവാട്ടുള്ള കൽപ്പാക്കം എന്നീ ആണവനിലയങ്ങളും 2212 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതികളും 2500 മെഗാവാട്ട് ലഭിക്കുന്ന സൗരോർജവും തമിഴ്നാട്ടിലുണ്ട്. 4320 മെഗാവാട്ട് ഉത്പാദനശേഷിയുള്ള താപനിലയങ്ങൾ ഇപ്പോൾ 500 മുതൽ 700 വരെയായി ഉത്പാദനം കുറച്ചു. കാറ്റാടിപ്പാടങ്ങളിൽനിന്ന് ലഭിക്കുന്ന വൈദ്യുതി അതത് സ്ഥലങ്ങളിലെ തമിഴ്നാട് വൈദ്യുതിബോർഡിന്റെ ഗ്രിഡിലേക്കാണ് നൽകുന്നത്. വ്യവസായശാലകൾക്ക് ഇതിന് തുല്യമായ വൈദ്യുതി അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബോർഡ് നൽകും. മറ്റ് കമ്പനികൾക്ക് വൈദ്യുതിയുടെ ചാർജ് നൽകും. ലോക്ഡൗൺ മാറി വ്യവസായശാലകൾ പ്രവർത്തിച്ചുതുടങ്ങിയാലേ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിതരണം സുഗമമാകൂ. അത് സാധ്യമാകുംവരെ അധികം വരുന്ന വൈദ്യുതി അയൽസംസ്ഥാനങ്ങൾക്ക് വിൽക്കാനാണ് സ്വകാര്യ സംരംഭകർ ആലോചിക്കുന്നത്. Content Highlights:tamilnadu considering to sell electricity to other states


from mathrubhumi.latestnews.rssfeed https://ift.tt/2VYgqxi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages