തൃശൂര്‍: ടിക്ക് ടോക്ക് വിവാഹത്തിന് ശേഷം യുവതിയുമായി ബൈക്കില്‍ പാഞ്ഞ യുവാവിനെ പോലീസ് പിടികൂടി. ലോക്ക് ഡൗണ്‍ ലംഘിച്ച് ആഡംബര ബൈക്കില്‍ കറങ്ങിയ യുവാവും യുവതിയും പെട്ടത് പോലീസിന് മുന്നിലാണ്. തുടര്‍ന്ന് പോലീസ് കൈ കാണിച്ചിട്ടും ഇവര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് ഇയാളെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത് ബൈക്കില്‍ ഭാര്യയാണ് ഉണ്ടായിരുന്നതെത്തും വിവാഹ ശേഷം മടങ്ങുകയായിരുന്നു എന്നും ആയിരുന്നു. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബൈക്ക് ഓടിച്ച സമയത്ത് താനിട്ട ഷര്‍ട്ട് അണിയിച്ച് സുഹൃത്തിനെ ആദ്യം പോലീസിന് മുന്നില്‍ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ സുഹൃത്ത് കൈമലര്‍ത്തി. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ടിക് ടോക്ക് വിവാഹ കഥ പുറത്തെത്തുന്നത്.
ബെംഗളൂരുവില്‍ നഴ്‌സിങ് പഠിക്കുന്ന വിദ്യാര്‍ഥിനിയുമായി ഇയാള്‍ സമൂഹ മാധ്യമമായ ടിക് ടോക്കിലൂടെ പരിചയപ്പെട്ടു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. യുവാവിനു വിവാഹപ്രായമെത്ത!ും വരെ കാത്തിരുന്ന ഇവര്‍ ടിക് ടോക്കിലെ വിവാഹങ്ങള്‍ വൈറലാകുന്നതിനാല്‍ തങ്ങളുടെ വിവാഹവും അങ്ങനെ മതിയെന്നു തീരുമാനിച്ചു. കൊരട്ടി സ്റ്റേഷന്‍ പരിധിയിലെ പള്ളിയിലെത്തി കയ്യില്‍ കരുതിയ മുത്തുമാലകള്‍ പരസ്പരം അണിയിച്ചാണ് വിവാഹിതരായത്. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും മെഴുകുതിരി കത്തിക്കാന്‍ മറന്നുപോയതുകൊണ്ട് തിരികെ പള്ളിയിലേക്ക് പോകുകയായിരുന്നെന്നും ഇതിനിടയിലാണ് പൊലീസിന് മുന്നില്‍ പെട്ടതെന്നുമായിരുന്നു യുവാവിന്റെ വിശദീകരണം. ഒടുവില്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ താക്കീതു ചെയ്ത് വിടുകയായിരുന്നു.
from mangalam.com https://ift.tt/2yeY4Pj
via IFTTT
No comments:
Post a Comment