പ്രവാസികളുടെ മടക്കം ഈ ആഴ്ചമുതല്‍: ആദ്യ സംഘം മാലിയില്‍ നിന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

പ്രവാസികളുടെ മടക്കം ഈ ആഴ്ചമുതല്‍: ആദ്യ സംഘം മാലിയില്‍ നിന്ന്

ന്യൂഡൽഹി: പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ ഒഴിപ്പിക്കൽ ദൗത്യം ആദ്യം തുടങ്ങുന്നത് മാലിയിയിൽ. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളിൽ 200 പേരുടെ ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ മാലിയിൽ നിന്ന് കൊച്ചിയിലെത്തിക്കും. കപ്പൽ മാർഗമാണ് ഇവരെ കൊച്ചിയിൽ എത്തിക്കുക. ഇവരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയർ തയ്യാറാക്കി കഴിഞ്ഞു.കൊച്ചിയിൽ എത്തുന്നവർ 14 ദിവസം കൊറന്റൈനിൽ കഴിയണം. കപ്പൽ യാത്രയുടെ പണം ഈടാക്കാൻ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാൽ കൊറന്റൈനിൽ കഴിയുന്നതിനുള്ള ചെലവ് പ്രവാസികൾ വഹിക്കണം. പതിനാല് ദിവസത്തിന് ശേഷം ഇവർ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സർക്കാരും കേന്ദ്ര സർക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊച്ചിയിൽ നിന്നുള്ള മടക്ക യാത്രയ്ക്ക് ഉള്ള ചെലവും പ്രവാസി വഹിക്കണം. മാലിയിൽ നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ചീഫ് സെക്രട്ടറി ടോം ജോസും ആയി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചർച്ച നടത്തിയിരുന്നു. ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവർക്ക് ആണ് മടങ്ങാൻ ഉള്ള പട്ടികയിൽ മുൻഗണന ലഭിക്കുക. വീടുകളിൽ അടുത്ത ബന്ധുക്കളുടെ മരണം നടന്നവർക്കും പട്ടികയിൽ മുൻതൂക്കം ലഭിക്കും. മാലി ദ്വീപിലെ ഇന്ത്യൻ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റിൽ രെജിസ്റ്റർ ചെയ്തവരിൽ നിന്ന് ആണ് പട്ടിക തയ്യാർ ആക്കുക. നാല്പത്തിയെട്ട് മണിക്കൂർ ആണ് മാലി ദ്വീപിൽ നിന്ന് കപ്പൽ മാർഗ്ഗം കൊച്ചിയിൽ എത്താൻ ഉള്ള സമയം. കാലവർഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാൽ കടൽ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുൻകൂട്ടി ഇ മെയിൽ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്. Content Highlight: CoronaVirus,Expatriates return: The first group is from Mali


from mathrubhumi.latestnews.rssfeed https://ift.tt/2ygA26K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages