കോവിഡ് ഭീഷണിക്കു പിന്നാലെ ജനത്തെ കാത്തിരിക്കുന്നതു വിലക്കയറ്റമെന്നു സാമ്പത്തികവിദഗ്ധരുടെ മുന്നറിയിപ്പ്. പ്രധാന ഉല്‍പ്പാദക സംസ്ഥാനങ്ങള്‍ െവെറസ് ഭീതിയില്‍നിന്നു മുക്തമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ലോക്ക്ഡൗണിന് ഇളവു നല്‍കിയാലും വിപണിയും സമ്പദ്‌വ്യവസ്ഥയും ചലനാത്മകമാകില്ലെന്നും വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഉത്തേജക പാക്കേജും നിര്‍ണായകമാകുമെന്നു നിഗമനം. ലോക്ക്ഡൗണ്‍ ഒന്നരമാസം പിന്നിടുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു ചരക്കുവണ്ടികള്‍ എത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലുംസാധനങ്ങള്‍ക്കു ചെറിയതോതിലെങ്കിലും ദൗര്‍ലഭ്യമുണ്ട്.
പച്ചക്കറിക്കു വലിയ ബുദ്ധിമുട്ടില്ലെങ്കിലും പലവ്യഞ്ജനങ്ങളുടെ കാര്യത്തില്‍ അതല്ല സ്ഥിതി. അവശ്യവസ്തുക്കള്‍ക്കു കേരളം ആശ്രയിക്കുന്ന അയല്‍സംസ്ഥാനങ്ങളില്‍ കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. ഇതരസംസ്ഥാനങ്ങള്‍ സാധാരണ നില െകെവരിക്കാന്‍ െവെകുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇരുട്ടടിയാകും. ഇപ്പോള്‍ െകെവശമുള്ള ചരക്കുകള്‍ പലരും തോന്നിയവിലയ്ക്കാണു വില്‍ക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജി.എസ്.ടി. നിയമത്തിലുള്ള ആന്റി പ്രോഫിറ്ററിങ് അതോറിറ്റിയുടെ പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ വിലക്കയറ്റത്തിന്റെ പ്രഹരവും സാധാരണക്കാരന് അനുഭവിക്കേണ്ടിവരും.
രണ്ടുമാസത്തെ കോടികളുടെ ഉല്‍പ്പാദനനഷ്ടം നികത്താന്‍ വന്‍കിടക്കാര്‍ നടത്തുന്ന ഉദ്യമം സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ഭീഷണിയുമുണ്ട്. നികുതിനിരക്കു വര്‍ധിപ്പിക്കാത്തതിനാല്‍ ഏതാനും സാധനങ്ങളുടെയെങ്കിലും പരമാവധി വില്‍പ്പന വില (എം.ആര്‍.പി) വര്‍ധിപ്പിച്ച് ലാഭമുണ്ടാക്കാനുള്ള സാധ്യതയാണുള്ളത്. ജനത്തിന്റെ വാങ്ങല്‍ശേഷി ദുര്‍ബലമായിരിക്കെ എല്ലാ വസ്തുക്കള്‍ക്കും വിലക്കയറ്റമുണ്ടാകുന്നത് കുത്തകകള്‍ക്കും തിരിച്ചടിയാകും. അതിനാല്‍ അവശ്യവസ്തുക്കളെ ഒഴിവാക്കി മറ്റുള്ളവയുടെ വിലവര്‍ധനയ്ക്കാണു സാധ്യതയെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതം മറികടക്കാന്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും വിലക്കയറ്റത്തിന്റെ ഗതി നിര്‍ണയിക്കും.
മാന്ദ്യം മറികടക്കാന്‍ വന്‍തോതില്‍ നോട്ടടിക്കുകയെന്ന രീതിയാണ് പിന്തുടരുന്നതെങ്കില്‍ അതു വിലക്കയറ്റത്തിനു വഴിവച്ചേക്കാം. ഉല്‍പ്പാദനവര്‍ധനയ്ക്കനുസരിച്ച് ഉത്തേജനത്തിനായി വിപണിയില്‍ പണം ഇറക്കുകയാണെങ്കില്‍ വിലക്കയറ്റത്തിനു കടിഞ്ഞാണിടാം. എന്നാല്‍, ഉല്‍പ്പാദനം കുറഞ്ഞിരിക്കെ വലിയതോതില്‍ പണം ഇറങ്ങുന്നത് വിപരീതഫലമായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
from mangalam.com https://ift.tt/2WQneMn
via IFTTT
No comments:
Post a Comment