മലപ്പുറം: മലപ്പുറം കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴിമുട്ടയുടെ പച്ചക്കരുവിന്റെ രഹസ്യം പുറത്തുവിട്ട് വെറ്ററിനറി സര്‍വകശാല ശാസ്ത്ര സംഘം.
കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഏതോ പദാര്‍ഥമാണ് ഈ പച്ച നിറത്തിന് കാരണം എന്നായിരുന്നു ആദ്യ നിഗമനം. കൊഴുപ്പില്‍ ലയിക്കുന്ന കൃത്രിമ നിറങ്ങള്‍ നല്‍കിയും, തീറ്റകളില്‍ മാറ്റം വരുത്തിയും സാധിക്കുമെന്ന് 1935ല്‍ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
എന്നാലിത് ജനിതക മാറ്റമല്ലെന്ന് കണ്ടെത്താന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞെന്ന് ഡോ.എസ് ഹരികൃഷ്ണന്‍ പറഞ്ഞു.കോഴിമുട്ട സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുത്തിയിലെ കോഴി വളര്‍ത്തല്‍ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു.
ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിടാനും രണ്ടാഴ്ച നല്‍കാനുള്ള ചോളവും, സോയാബീനും ചേര്‍ന്ന സമീകൃത തീറ്റ അധികൃതര്‍ നല്‍കി. ഒരോ ആഴ്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കാന്‍ ഒതുക്കുങ്ങല്‍ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. മായ തമ്പിക്ക് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിറവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പഠനത്തിനായി കഴിഞ്ഞ തിങ്കളാഴ്ച സര്‍വകലാശാല അധികൃതര്‍ക്ക് രണ്ട് കോഴികളെ ശിഹാബുദ്ദീന്‍ കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം സര്‍വകലാശാല അധികൃതര്‍ നല്‍കിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. ശിഹാബുദ്ദീന്‍ ഈ വിവരം സര്‍വകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശിഹാബുദീന്‍ നല്‍കിയ കോഴികളിട്ട മുട്ടയും അധികൃതര്‍ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു.
from mangalam.com https://ift.tt/3eiItNU
via IFTTT
No comments:
Post a Comment